Wednesday, November 21, 2018 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.55 AM

മുക്കത്ത്‌ കോണ്‍ഗ്രസ്‌ - യൂത്ത്‌ കോണ്‍ഗ്രസ്‌ ബന്ധം ഉലയുന്നു

മുക്കം: മുക്കം മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ ബന്ധം ഉലയുന്നു. ഇവര്‍ക്കിടയില്‍ ഏറെക്കാലമായി ആഭ്യന്തരകാര്യങ്ങളില്‍ നിലനില്‍ക്കുന്ന പൊട്ടലും ചീറ്റലും കഴിഞ്ഞ ദിവസങ്ങളില്‍ മറനീക്കി പുറത്തുവന്നു. കോണ്‍ഗ്രസ്‌ മണ്ഡലം കമ്മറ്റി എ ഗ്രൂപ്പിന്റെ കയ്യിലും യൂത്ത്‌ കോണ്‍ഗ്രസ്‌ മണ്ഡലം കമ്മറ്റി ഐ ഗ്രൂപ്പിന്റെ കയ്യിലുമാണ്‌.
കോണ്‍ഗ്രസിന്റെ പോഷക സംഘടനയാണെന്ന ബോധം യൂത്ത്‌ കോണ്‍ഗ്രസിനില്ലെന്നും തന്നിഷ്‌ടപ്രകാരമാണ്‌ അവര്‍ പ്രവര്‍ത്തിക്കുന്നതെന്നുമാണ്‌ കോണ്‍ഗ്രസ്‌ നേതാക്കളുടെ പരാതി. എന്നാല്‍ കോണ്‍ഗ്രസ്‌ വല്യേട്ടന്‍ ചമയാന്‍ വരികയാണെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസും ആരോപിക്കുന്നു. ഗ്രൂപ്പുകള്‍ തമ്മിലുള്ള വടംവലിയും മുക്കക്ക്‌ സജീവമാണ്‌. മുക്കത്തെ യു.ഡി.എഫ്‌ നേതൃത്വത്തിലും സ്വരച്ചേര്‍ച്ചയില്ലായ്‌മ ഉണ്ട്‌. മാസങ്ങളായി യു.ഡി.എഫ്‌ സംവിധാനവും മുക്കത്ത്‌ തകര്‍ന്നിരിക്കുകയാണ്‌. കഴിഞ്ഞ ദിവസം മുക്കം സഹകരണ ബാങ്ക്‌ ഹാളില്‍ ചേര്‍ന്ന യു.ഡി.എഫ്‌ മുക്കം പഞ്ചായത്ത്‌ യോഗം യൂത്ത്‌ കോണ്‍ഗ്രസ്‌ അലങ്കോലപ്പെടുത്തിയിരുന്നു.
ആഭ്യന്തര തര്‍ക്കത്തില്‍ പെട്ട്‌ ഏറെക്കാലമായി പ്രവര്‍ത്തനം നിലച്ച യു.ഡി.എഫിനെ തെരഞ്ഞെടുപ്പ്‌ അടുക്കുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തന സജ്‌ജമാക്കാനുള്ള കെ.പി.സി.സിയുടെ നിര്‍ദേശ പ്രകാരം വിളിച്ചു ചേര്‍ത്ത യോഗമാണ്‌ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ തടഞ്ഞത്‌. കോണ്‍ഗ്രസ്‌, മുസ്ലിം ലീഗ്‌, ജനതദള്‍, സി.എം.പി കക്ഷികളുടെ പ്രതിനിധികള്‍ യോഗത്തിനെത്തുകയും ചെയ്‌തു. സ്‌ഥലം എം.പിയുടെ അനുവാദം വാങ്ങാതെ വിളിച്ച യോഗം നടത്താന്‍ അനുവദിക്കില്ലെന്ന്‌ പറഞ്ഞാണ്‌ യോഗം മുടക്കിയത്‌. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തുന്ന
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ എം.പിയുടെ നേതൃത്വത്തില്‍ ശേഖരിച്ച അരിയും തുണിയും അടക്കമുള്ള വസ്‌തുക്കള്‍ വിതരണം നടത്തുന്നതിനെ ചൊല്ലിയും യോഗത്തില്‍ തര്‍ക്കം ഉയര്‍ന്നിരുന്നു. ഇന്നലെ മുക്കത്ത്‌ മുക്കം മണ്ഡലം കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ജുനൈദ്‌ പാണ്ടികശാലയുടെ ഗോഡൗണ്‍ ഡി.വൈ.എഫ്‌.ഐ ഉപരോധിച്ചതിന്‌ പിന്നില്‍ ഗൂഢാലോചനയുള്ളതായി യൂത്ത്‌ കോണ്‍ഗ്രസ്‌ കരുതുന്നുണ്ട്‌.
വിഷയത്തില്‍ കോണ്‍ഗ്രസിന്‌ യാതൊരു ഉത്തരവാദിത്വവുമില്ലെന്ന്‌ മണ്ഡലം കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ പി അരവിന്ദന്‍ മാസ്‌റ്റര്‍ വ്യക്‌തമാക്കിയിരുന്നു. അതേസമയം ഐ ഗ്രൂപ്പുകാരനായ എം.ഐ ഷാനവാസ്‌ എം.പി ഗ്രൂപ്പ്‌ അടിസ്‌ഥാനത്തിലാണ്‌ കോണ്‍ഗ്രസില്‍ ഇടപെടുന്നതെന്ന ആക്ഷേപം ശക്‌തമാണ്‌.
വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്ക്‌ വിതരണം ചെയ്യുവാനായി എം.പിയുടെ നേതൃത്വത്തില്‍ സമാഹരിച്ച വസ്‌തുക്കള്‍ വിതരണം ചെയ്യുവാന്‍ ഓരോ മണ്ഡലത്തിലെയും ഐ ഗ്രൂപ്പുകാരെയാണ്‌ നിയോഗിച്ചതെന്നാണ്‌ പ്രധാന ആക്ഷേപം. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ മുക്കത്ത്‌ മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റിയെ തഴഞ്ഞ്‌ യൂത്ത്‌ കോണ്‍ഗ്രസിനെ ഏല്‍പ്പിച്ചതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

Ads by Google
Advertisement
Tuesday 04 Sep 2018 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW