Monday, November 19, 2018 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.55 AM

ആശ്വാസം പകരാന്‍ മുന്നിട്ടിറങ്ങി; എലിപ്പനി ജീവന്‍ കവര്‍ന്നു

കോഴിക്കോട്‌:
സംസ്‌ഥാനം പ്രളയത്തില്‍ അകപ്പെട്ടപ്പോള്‍ സ്വന്തം നാടിലെ ചില പ്രദേശങ്ങളും വെള്ളത്തിനടിയില്‍ ആയി. അവിടെ രക്ഷാപ്രവര്‍ത്തനത്തിന്‌ ഇറങ്ങുമ്പോള്‍ തന്റെ കാലിന്‌ ഉണ്ടായിരുന്ന ഒരു മുറിവ്‌ സാമൂഹ്യ പ്രവര്‍ത്തകനായ എരഞ്ഞിക്കല്‍ നെറ്റോടിത്താഴത്ത്‌ അനില്‍കുമാര്‍ വകവെച്ചിരുന്നില്ല. ആത്മാര്‍ഥമായി സാമൂഹ്യപ്രവര്‍ത്തനം നടത്തിയ അദ്ദേഹം പല വീടുകളിലും കുടുങ്ങി കിടന്നവരെ ദുരിതാശ്വാസ ക്യാംപില്‍ എത്തിക്കാനും അവര്‍ക്ക്‌ ആശ്വാസമേകാനും അഹോരാത്രം മുന്നില്‍ നിന്നു. എന്നല്‍ എലപ്പനിയുടെ രൂപത്തില്‍ മരണം അനിലിനെ തട്ടിയെടുക്കുകയായിരുന്നു.
പ്രളയം കോഴിക്കോടിനെ തളര്‍ത്തിയ അന്നു മുതല്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു.കോണ്‍ഗ്രസിന്റെ എലത്തൂര്‍ മണ്ഡലം സെക്രട്ടറി കൂടിയായിരുന്നു ഇദ്ദേഹം.കോര്‍പ്പറേഷന്‍ മൂന്നാം ഡിവിഷനിലെ പല വീടുകളിലും വെള്ളത്തിലായപ്പോള്‍ അനില്‍കുമാറും സംഘവും ഊണും ഉറക്കവും വെടിഞ്ഞ്‌ ക്യാമ്പുകളിലായിരുന്നു. കാരന്നൂര്‍ സര്‍വീസ്‌ സഹകരണ ബാങ്കില്‍ വര്‍ഷങ്ങളായി ജോലി ചെയ്ുയന്ന ഇദ്ദേഹം നാട്ടിലെ എല്ലാ കാര്യങ്ങള്‍ക്കും മുന്‍പന്തിയിലുണ്ടായിരുന്നു. എന്നാല്‍ പ്രളയത്തിന്‌ ശേഷം വെള്ളമിറങ്ങിയപ്പോഴേക്കും അനില്‍ തളര്‍ന്ന്‌ പോയി. സാധാരണ പനിയെന്ന്‌ കരുതി രണ്ടു ദിവസം കാത്തിരുന്നെങ്കിലും സ്‌ഥിതി വഷളായി 25ാം തീയതി കോഴിക്കോട്‌ ഇഖ്‌റ ആശുപത്രിയിലായി.
26-നാണ്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലേക്കെത്തിച്ചത്‌. ഇവിടെ പത്ത്‌ ദിവസത്തോളം ചികിത്സ തേടിയെങ്കിലും കഴിഞ്ഞ ദിവസം സ്‌ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. എരഞ്ഞിക്കല്‍ നെട്ടോടി താഴത്ത്‌ പരേതനായ ഇമ്പിച്ചിയുടേയും ദേവകിയുടേയും മകനാണ്‌ മരിച്ച അനില്‍ കുമാര്‍. ഭാര്യ ശ്രീജ.അനിലിന്റെ മരണം എലിപ്പനി മൂലമാണെന്ന്‌ സ്‌ഥിരീകരിച്ചില്ലെങ്കിലും രോഗത്തിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. ഇത്‌ പ്രദേശത്തെ വലിയ ആശങ്കയിലാക്കുന്നുണ്ട്‌.

Ads by Google
Advertisement
Tuesday 04 Sep 2018 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW