Monday, November 12, 2018 Last Updated 53 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.27 AM

ജനകീയ കൂട്ടായ്‌മ മൂന്നു ദിവസം കൊണ്ട്‌ പാലം സഞ്ചാരയോഗ്യമാക്കി

uploads/news/2018/09/245706/4.jpg

എരുമേലി: സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കായി കാത്തുനിന്നില്ല. ഏയ്‌ഞ്ചല്‍വാലിക്കാര്‍ മൂന്നു ദിവസം കൊണ്ട്‌ പാലം സഞ്ചാര യോഗ്യമാക്കി. കഴിഞ്ഞ ദിവസമുണ്ടായ മലവെള്ളപാച്ചിലില്‍ പാലത്തിനോടു ചേര്‍ന്ന്‌ ഇരുകരകളിലുമുള്ള അപ്രോച്ച്‌ റോഡ്‌ ഒലിച്ചു പോയിരുന്നു.
പമ്പയാറിന്റെ ഇരുകരകളിലും നിറഞ്ഞൊഴുകിയ വെള്ളം ഇറങ്ങിയപ്പോഴാണ്‌ പാലത്തിലേയ്‌ക്ക്‌ പ്രവേശിക്കാനാകാതെ റോഡിന്റെ കുറച്ചു ഭാഗം ഒലിച്ചു പോയത്‌ കണ്ടത്‌. ഇതോടെ പകച്ചു നില്‍ക്കാതെ നാട്ടുകാര്‍ ഒത്തു ചേരുകയായിരുന്നു. ആദ്യം പാലത്തിലൂടെ മറുകര കടക്കാന്‍ തെങ്ങിന്‍ തടികള്‍ കുറുകെ സ്‌ഥാപിച്ചു. ഇത്‌ അപകടത്തിന്‌ സാധ്യതയുള്ളതിനാല്‍ ഒലിച്ചു പോയ അപ്രോച്ച്‌ റോഡുകള്‍ക്ക്‌ പകരമായി തടയണ സ്‌ഥാപിക്കാന്‍ തീരുമാനിച്ചു.
ഇതിനായി മുന്നൂറിലധികം ആളുകള്‍ രാപകല്‍ വ്യത്യാസമില്ലാതെ പ്രവര്‍ത്തിച്ചു. മൂന്നു ദിവസത്തെ കഠിനപ്രയത്‌നത്തിനൊടുവില്‍ സമീപന റോഡ്‌ പുനര്‍നിര്‍മ്മിച്ചു. ടിപ്പറുകളിലെത്തിച്ച മണ്ണ്‌ നിറച്ച്‌ താല്‍ക്കാലിക റോഡ്‌ നിര്‍മ്മിച്ചതോടെ വാഹനങ്ങള്‍ കയറ്റി വിടാനാകും.
നിര്‍മ്മാണ ജോലികള്‍ അവസാന ഘട്ടത്തിലെത്തി. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ നാട്ടുകാര്‍ ചേര്‍ന്ന്‌ നിര്‍മ്മിച്ചതാണ്‌ ഏയ്‌ഞ്ചല്‍വാലി കോസ്‌ വേ. കുടിയേറ്റ കര്‍ഷകര്‍ തിങ്ങി പാര്‍ക്കുന്ന ഇവിടെ തുലാപ്പളളിയില്‍ നിന്നും മറുകരെയെത്താന്‍ കടത്തു വള്ളമായിരുന്നു ഏക ആശ്രയം. തുടര്‍ന്ന്‌ നാട്ടുകാരുടെ സഹകരണത്തോടെ പാലം കോണ്‍ക്രീറ്റ്‌ ചെയ്‌ത്‌ നിര്‍മ്മിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെള്ളപൊക്കത്തില്‍ മൂന്നു ദിവസത്തോളമായി മേഖല പൂര്‍ണമായും ഒറ്റപ്പെട്ടിരുന്നു.
പാലത്തിലൂടെയുള്ള യാത്ര നിലച്ചതോടെ 20 കിലോമീറ്റര്‍ ചുറ്റി തിരിഞ്ഞു വേണം കണമലയില്‍ എത്തിച്ചേരാന്‍. ഇതോടെ ഇരുകരകളിലുമുള്ള വിദ്യാര്‍ഥികളുടെ പഠനവും മുടങ്ങിയിരുന്നു. പ്രളയത്തിനു മുന്‍പില്‍ പകച്ചു നില്‍ക്കാതെ അതിജീവനത്തിന്റെ പാതയില്‍ മന്നേറുന്ന കര്‍ഷക ജനത നാടിനു മാതൃകയായി.
കുടിയേറ്റ കര്‍ഷകരുടെ ഒത്തൊരമയ്‌ക്ക്‌ ഒരിക്കല്‍ കൂടി നാട്‌ സാക്ഷിയായി തീര്‍ന്നു. മഴകെടുതിയില്‍ പൊട്ടിവീണ വൈദ്യുതി ലൈന്‍ പുനഃസ്‌ഥാപിച്ച്‌ നാട്ടില്‍ വെളിച്ചമെത്തിക്കാന്‍ കെ. എസ്‌.ഇ. ബി ജീവനക്കാരെ സഹായിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട്‌ മരിച്ച വാദ്യാമലയില്‍ ജോസ്‌ നാടിന്റെ നൊമ്പരമായി മാറി. ജോസിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി നാട്‌ ഒന്നടങ്കം രംഗത്തിറങ്ങിയിരിക്കുകയാണ്‌.
നാളെ ഇതിന്റെ ഭാഗമായി എരുമേലി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും സമീപ പഞ്ചായത്തിലെ എട്ടു വാര്‍ഡുകളിലും ജനകീയ കമ്മറ്റികള്‍ രൂപീകരിക്കും. 15 ന്‌ ഒറ്റ ദിവസം കൊണ്ട്‌ കുടുംബസഹായ നിധി സ്വരൂപിക്കുകയാണ്‌ ലക്ഷ്യം.

Ads by Google
Advertisement
Tuesday 04 Sep 2018 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW