Wednesday, November 14, 2018 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.27 AM

സംസ്‌ക്കരണ സംവിധാനമില്ല: മാലിന്യമലയായി വെട്ടുകല്ലാംകുഴി

uploads/news/2018/09/245705/3.jpg

മുണ്ടക്കയം: നഗരത്തിനോട്‌ ചേര്‍ന്നുള്ള വെട്ടുകല്ലാകുഴിയില്‍ രണ്ട്‌ പതിറ്റാണ്ടായി തുടരുന്ന മാലിന്യ നിക്ഷേപത്തിന്‌ മോക്ഷമില്ല. നഗരത്തില്‍ നിന്നും ലോറിയില്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ എവിടെ നിക്ഷേപിക്കും എന്ന ചോദ്യം അന്നത്തെ പഞ്ചായത്ത്‌ ഭരണസമിതിക്ക്‌ തലവേദനയായി. സ്വന്തമായി മാലിന്യ സംസ്‌കരണ പ്ലാന്റുകളോ മറ്റു മാര്‍ഗങ്ങളോ ഇല്ലാതിരുന്നതിനാല്‍ വെട്ടുകല്ലാംകുഴിയിലുള്ള പഞ്ചായത്ത്‌ വക സ്‌ഥലത്ത്‌ താല്‍ക്കാലികമായി മാലിന്യം നിക്ഷേപിക്കാം എന്ന തീരുമാനത്തിന്‌ പിന്‍തുണ ലഭിച്ചു.
സമീപവാസികളുടെ പ്രതിഷേധം ഉയര്‍ന്നെങ്കിലും ഇപ്പോള്‍ ശരിയാക്കിത്തരാം എന്ന നിലപാടാണ്‌ മാറി മാറി വന്ന ഭരണ സമിതികള്‍ സ്വീകരിച്ചത്‌. കഴിഞ്ഞ ദിവസങ്ങളില്‍ മഴയെ തുടര്‍ന്ന്‌ മാലിന്യ കൂമ്പാരം ഇടിഞ്ഞ്‌ മണിമലയാര്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസുകളില്‍ എത്തിച്ചേര്‍ന്നിരുന്നു.
ഇത്‌ ജനങ്ങള്‍ക്ക്‌ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമായി തീരും. ഇതിനിടയില്‍ ടൗണിലെ മാലിന്യ നീക്കം നിലച്ചത്‌ വലിയ പ്രതിസന്ധി സൃഷ്‌ടിക്കുന്നു. വെട്ടുകല്ലാംകഴിയിലെ മാലിന്യ കൂനയില്‍ നിന്നും രൂക്ഷമായ ദുര്‍ഗന്ധവും കൊതുകുകളുടെയും ഈച്ചകളുടെയും ശല്യവും മൂലം ദുരിതത്തിലാണ്‌ പ്രദേശവാസികള്‍.
മാലിന്യ നിക്ഷേപത്തിന്‌ വ്യക്‌തമായ മാര്‍ഗം തുറന്നാല്‍ മാത്രമേ വെട്ടുകല്ലാംകുഴിയിലെ മാലിന്യ കുന്നിന്‌ ശാപമോക്ഷമാകൂ. മാലിന്യ സംസ്‌കരണത്തിന്‌ പല പദ്ധതികളും ഇതിനോടകം ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിയിട്ടില്ല. വെട്ടുകല്ലാംകുഴി മാലിന്യ കുന്നിന്‌ മാത്രമല്ല, പ്രദേശത്തെ വിജനമായ സ്‌ഥലങ്ങളും മാലിന്യ നിക്ഷേപകേന്ദ്രങ്ങളാവുകയാണ്‌.
വണ്ടന്‍പതാല്‍ സര്‍ക്കാര്‍ തേക്ക്‌ പ്ലാന്റേഷന്‍, വെള്ളനാടി തോട്ടം റോഡ്‌, വരിക്കാനി മൈക്കോളജി റോഡ്‌ ശ്‌മശാന ഭാഗം, കൂട്ടിക്കല്‍ റോഡിലെ വിജനമായ സ്‌ഥലങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളാണ്‌ മറ്റു മാലിന്യ നിക്ഷേപ സ്‌ഥലങ്ങള്‍. മീന്‍, കോഴി, പച്ചക്കറി തുടങ്ങിയ മാലിന്യങ്ങള്‍ വ്യാപാര സ്‌ഥാപനങ്ങളില്‍ നിന്നും രാത്രികാലങ്ങളില്‍ ഈ സ്‌ഥലങ്ങളില്‍ കൊണ്ടുവന്നു തള്ളുന്നത്‌ പതിവാണ്‌.
ടൗണിലെ ഹോട്ടല്‍ അടക്കമുള്ള വ്യാപാരസ്‌ഥാപനങ്ങളിലെ മാലിന്യങ്ങള്‍ നേരെ ചെന്നെത്തുന്നതാകട്ടെ മണിമലയാറ്റിലേയ്‌ക്കും. ടൗണില്‍ നിന്നും ഒഴുകുന്ന അഴുക്കു ചാല്‍ ചെന്നെത്തുന്നത്‌ കോസ്‌വേ പാലത്തിനരികിലാണ്‌.
ഇത്‌ രൂക്ഷമായ ജല മലിനീകരണത്തിനും കാരണമാകുന്നുണ്ട്‌. പകര്‍ച്ചവ്യാധികള്‍ ആദ്യം റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌ ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയത്തു നിന്നാണ്‌.
മാലിന്യ പ്രശ്‌നങ്ങള്‍ തന്നെയാണ്‌ ഇതിന്‌ പ്രധാന കാരണവും. ടൗണിലെ തുറന്ന ഓടകള്‍, മലിനമായ മണിമലയാര്‍ എന്നിവയാണ്‌ രോഗ കാരണങ്ങള്‍. ശക്‌തമായ മഴപെയ്‌താല്‍ പറത്താനം വെട്ടുകല്ലാംകുഴിയിലെ മാലിന്യ
കുന്നില്‍ നിന്നും വെള്ളം മാലിന്യം വഹിച്ച്‌ കുത്തിയൊഴുകിയെത്തുന്നതും മണിമലയാറ്റിലേയ്‌ക്ക്‌ തന്നെ.

Ads by Google
Advertisement
Tuesday 04 Sep 2018 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW