Tuesday, September 25, 2018 Last Updated 13 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.27 AM

പ്രളയം മാറിയപ്പോള്‍ പകര്‍ച്ചവ്യാധി ഭീഷണിയും

uploads/news/2018/09/245704/2.jpg

കാഞ്ഞിരപ്പള്ളി: മഴമാറിയതോടെ മലയോര മേഖല പകര്‍ച്ചവ്യാധി ഭീഷണിയില്‍. താലൂക്കിലെ വിവിധ ആശുപത്രികളില്‍ പനി ബാധിച്ച്‌ ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്‌. ചിക്കന്‍പോക്‌സ്‌, വൈറല്‍ പനി എന്നിവയാണ്‌ പടര്‍ന്നു പിടിക്കുന്നത്‌. മഴ മാറിയാല്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യതയേറെയാണെന്ന്‌ ആരോഗ്യ വകുപ്പ്‌ മുന്നറിയിപ്പു നല്‍കിയിരുന്നു. പഞ്ചായത്ത്‌, ആരോഗ്യവകുപ്പ്‌ എന്നിവ സംയുക്‌തമായി വീടുകള്‍ കേന്ദ്രീകരിച്ച്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്‌തമാക്കും.
പകര്‍ച്ചവ്യാധി നിയന്ത്രണവിധേയമാകും വിധം പടര്‍ന്നു പിടിക്കാനുള്ള സാധ്യതയും തള്ളി കളയുന്നില്ല. മഴ മാറിയതോടെ ഡെങ്കിപനി പരത്തുന്ന കൊതുകുകള്‍ വ്യാപകമാകാന്‍ സാധ്യതയേറെയാണ്‌. വീടുകള്‍ കേന്ദ്രീകരിച്ച്‌ കെട്ടികിടക്കുന്ന മലിനജലം റബര്‍ ചിരട്ടകളില്‍ നിറഞ്ഞിരിക്കുന്ന മലിനജലം എന്നിവയില്‍ നിന്നുമാണ്‌ കൊതുകുകള്‍ പെരുകുന്നത്‌.
റബര്‍ എസ്‌റ്റേറ്റുകള്‍ കൂടുതലുള്ള മേഖലകളാണ്‌ കാഞ്ഞിരപ്പള്ളി താലൂക്ക്‌. മുന്‍കാലങ്ങളില്‍ ഡെങ്കിപനിക്ക്‌ കാരണമാകുന്ന കൊതുകുകള്‍ പെരുകുന്നത്‌ റബര്‍ പാല്‍ ചിരട്ടകളിലെ വെള്ളത്തില്‍ നിന്നുമാണെന്ന്‌ കണ്ടെത്തിയിരുന്നു. മലിനമായി കിടക്കുന്ന പ്രദേശങ്ങളില്‍ നിന്നും റബര്‍തോട്ടങ്ങളില്‍ നിന്നുമൊക്കെയാണ്‌ കൊതുകുകള്‍ മുട്ടയിട്ട്‌ പെരുകുന്നത്‌.
റബര്‍ ടാപ്പിങ്‌ മുടങ്ങി കിടക്കുന്നതിനാല്‍ ചിരട്ടകളില്‍ കൊതുകുകള്‍ മുട്ടയിട്ട്‌ പെരുകും. മഴവെള്ളം കെട്ടികിടക്കുന്നതും കൊതുകുകളുടെ പ്രജനനത്തിന്‌ അനുയോജ്യമായി തീരും. പകര്‍ച്ചവ്യാധി പരത്തുന്ന കൊതുകുകള്‍ പെരുകുന്നതിനുള്ള സാഹചര്യം തടയുകയാണ്‌ ആരോഗ്യവകുപ്പ്‌ ലക്ഷ്യമിടുന്നത്‌. വിവിധ സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും പൂര്‍ണ സഹകരണവും പങ്കാളിത്തവും ഉറപ്പാക്കും. ബോധവല്‍ക്കരണ പരിപാടി, ലഘുലേഖ വിതരണം എന്നിവയും നടത്തും.

Ads by Google
Advertisement
Tuesday 04 Sep 2018 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW