Wednesday, September 26, 2018 Last Updated 7 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.26 AM

ദുരിതാശ്വാസ നിധിക്കു ലൈബ്രറി കൗണ്‍സിലിന്റ കൈത്താങ്ങ്‌

കറുകച്ചാല്‍: ചങ്ങനാശേരി താലൂക്ക്‌ ലൈബ്രറി കൗണ്‍സിലിന്റ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കി. താലൂക്കിലെ വിവിധ ലൈബ്രറികളുടെ നേതൃത്വത്തില്‍ സമാഹരിച്ച 2,46,601 ലക്ഷം രൂപയാണ്‌ ഇവര്‍ നല്‍കിയത്‌.
ദുരിതബാധിത മേഖലകളിലും, വിവിധ ക്യാമ്പുകളിലും ഭക്ഷണം, വസ്‌ത്രം തുടങ്ങിയവ എത്തിച്ചു നല്‍കിയതിനു പിന്നാലെ കൗണ്‍സില്‍ ഭാരവാഹികള്‍ വീണ്ടും ധനസമാഹരണം നടത്തിയത്‌.
കറുകച്ചാലില്‍ നടന്ന യോഗത്തില്‍ ലൈബ്രറി കൗണ്‍സില്‍ താലൂക്ക്‌ സെക്രട്ടറി ഇ.എന്‍.വാസു ജില്ലാ സെക്രട്ടറി കെ.ആര്‍.മോഹനനു തുക കൈമാറി, പ്രസിഡന്റ്‌ ജെയിംസ്‌ വര്‍ഗീസ്‌ അധ്യക്ഷതതയില്‍ നടത്തിയ യോഗം ജില്ലാ പ്രസിഡന്റ വി.കെ.കരുണാകരന്‍ ഉദ്‌ഘാടനം ചെയ്‌തു.
വാഴൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി.ബാലഗോപാലന്‍നായര്‍ മുഖ്യപ്രഭാഷണം നടത്തി. ബിജു എബ്രഹാം, ജോസ്‌ ചമ്പക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 04 Sep 2018 12.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW