Friday, September 21, 2018 Last Updated 19 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.26 AM

മാര്‍ക്‌സിസത്തിനു പ്രസക്‌തിയേറി: പ്രഫ.ഗായത്രി ചക്രവര്‍ത്തി സ്‌പിവാക്ക്‌

ചങ്ങനാശേരി: ഏകശിലാത്മകവും യാന്ത്രികവുമായ മാര്‍ക്‌സിസം പരാജയപ്പെട്ടെന്നും, ഭാവനാത്മകവും നിരന്തരം നവീകരിക്കപ്പെടുന്നതുമായ മാര്‍ക്‌സിസം ഇന്നിന്റെ ആവശ്യമാണെന്നു പ്രശസ്‌ഥ ഇടതുപക്ഷ ചിന്തകയും കൊളംമ്പിയ യൂണിവേഴ്‌സ്‌റ്റി ന്യൂയോര്‍ക്ക്‌ പ്രഫസറുമായ ഗായത്രി ചക്രവര്‍ത്തി സ്‌പിവാക്ക്‌.
മാര്‍ക്‌സ്‌ ഇന്ന്‌ എന്ന വിഷയത്തെക്കുറിച്ച്‌ എസ്‌.ബി കോളജ്‌ ഇംഗ്ലീഷ്‌ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പ്രഫ.സ്‌പിവാക്ക്‌. വിപ്ലവം സ്‌റ്റേറ്റിന്റെ തകര്‍ച്ച മുതലായവ കേവലം കാല്‍പനിക മാര്‍ക്‌സിസം മാത്രമാണെന്നും സ്‌റ്റേറ്റിന്റെ കൂടെ പ്രവര്‍ത്തിച്ചു സാമൂഹിക നീതി ഉറപ്പാക്കുകയാണു മാര്‍ക്‌സിസം ഇന്നു ചെയ്യേണ്ടതെന്നും പ്രഫ.സ്‌പിവാക്കു വിശദീകരിച്ചു.
അക്രമവും അഴിമതിയും മുസ്ലീം വിരുദ്ധതയും ഹിന്ദു ദേശീയവാദവും ഏകാധിപത്യവും നടമാടുന്ന ഇന്ത്യയില്‍ ഏക്കാലത്തേക്കാളേറെ മാര്‍ക്‌സിസം ഇന്നു പ്രസക്‌തമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
കോളജ്‌ മാനേജര്‍ ഫാ.ഫിലിപ്പോസ്‌ വടക്കേക്കളം, പ്രിന്‍സിപ്പല്‍ ഫാ.ജോണ്‍ ജോസഫ്‌ മുള്ളന്‍പാറയ്‌ക്കല്‍, ഇംഗ്ലീഷ്‌ വിഭാഗം മേധാവി ഡോ.സാബു ജോസഫ്‌, പ്രഫ.പി.ജെ തോമസ്‌, ഡോ.രാജു സെബാസ്‌റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
മാര്‍ക്‌സ്‌ ഇന്ന്‌ എന്ന വിഷയത്തില്‍ ഇന്ന്‌ രാവിലെ 10ന്‌ എസ്‌.ബി കോളജ്‌ കാവുകാട്ട്‌ ഹാളില്‍ രണ്ടാം ദിവസത്തെ സെമിനാറില്‍ പ്രശസ്‌ത ചരിത്ര പണ്‌ഡതന്‍ ഡോ.സുനില്‍ പി.ഇളയടം ക്ലാസ്‌ എടുക്കും.

Ads by Google
Advertisement
Tuesday 04 Sep 2018 12.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW