Sunday, November 18, 2018 Last Updated 3 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.26 AM

ക്ഷേത്രത്തിന്റെ വാതില്‍ തകര്‍ത്തു മോഷണശ്രമം

കറുകച്ചാല്‍: ക്ഷേത്രത്തിന്റയും ഓഫീസ്‌ മുറിയുടെയും വാതില്‍ തകര്‍ത്തു മോഷണശ്രമം. അഖിലഭാരത അയ്യപ്പസേവാസംഘം 1135ാം ശാഖയുടെ ദേവഗിരിയിലെ ധര്‍മ്മശാസ്‌താക്ഷേത്രത്തിലാണു മോഷണശ്രമം നടന്നത്‌.
ഇന്നലെ പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയവരാണു ശ്രീകോവിലിനു പുറത്തെ മതില്‍കെട്ടിന്റയും, സമീപത്തെ ഓഫീസ്‌ മുറിയുടെയും വാതിലിന്റ പൂട്ടുകള്‍ തകര്‍ത്ത നിലയില്‍ കണ്ടത്‌.
ഇരു വാതിലുകളുടെയും പൂട്ടു പൂര്‍ണമായി തകര്‍ക്കാന്‍ കഴിയാത്തതിനാല്‍ മോഷ്‌ടാവിന്‌ അകത്തു കടക്കുവാന്‍ കഴിഞ്ഞില്ല.
ക്ഷേത്രത്തിനു പുറത്ത്‌ ഉണ്ടായിരുന്നു ഓട്‌ കൊണ്ടു നിര്‍മ്മിച്ച മൂന്നു ചെരാതുകള്‍ നഷ്‌ടപെട്ടിട്ടുണ്ട്‌. സംഭവത്തില്‍ ക്ഷേത്രം ഭാരവാഹികള്‍ കറുകച്ചാല്‍ പോലീസില്‍ പരാതി നല്‍കി. പോലീസും, വിരലടയാള വിദഗ്‌ധരും, ഡോഗ്‌സ്‌കാര്‍ഡുമെത്തി പരിശോധന നടത്തി.
രണ്ടു ദിവസമായി പ്രദേശത്തു മോഷണ ശ്രമങ്ങള്‍ നടന്നിരുന്നു. ഞായറാഴ്‌ച്ച പുലര്‍ച്ചെ കാഞ്ഞിരപ്പാറയില്‍ കുരിശടിയുടെ നേര്‍ച്ചപെട്ടിയും രണ്ടു കടകളുടെയും വാതിലുകളും തകര്‍ത്തിരുന്നു. ഇതേ ദിവസം തന്നെ മാന്തുരുത്തിയിലെ കുരിശടിയുടെ നേര്‍ച്ചപെട്ടിയും തകര്‍ത്തു.
ശബ്‌ദം കേട്ട്‌ സമീപവാസികള്‍ ഉണര്‍ന്നപ്പോള്‍ മോഷ്‌ടാവ്‌ ഓടി രക്ഷപെടുകയായിരുന്നു.
എല്ലാ സംഭവങ്ങള്‍ക്കു പിന്നിലും ഒരാള്‍ തന്നെയാവാം എന്നാണു പോലീസിന്റ നിഗമനം. സംഭവത്തില്‍ അനേ്വഷണം ആരംഭിച്ചതായി കറുകച്ചാല്‍ എസ്‌.ഐ.എം.കെ.ഷെമീര്‍ പറഞ്ഞു.

Ads by Google
Advertisement
Tuesday 04 Sep 2018 12.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW