Saturday, September 22, 2018 Last Updated 44 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.26 AM

വ്യാപാരസ്‌ഥാപനങ്ങള്‍ക്ക്‌ കോടികളുടെ നഷ്‌ടം

ചങ്ങനാശേരി: പ്രളയം സംഹാരതാണ്ഡവമാടിയപ്പോള്‍ ചങ്ങനാശേരിയുടെ പടിഞ്ഞാറന്‍ മേഖലയിലെ വീടുകള്‍ക്കു മാത്രമല്ല, വ്യാപാരസ്‌ഥാപനങ്ങള്‍ക്കും വന്‍ നഷ്‌ടം. കോടിക്കണക്കിനു രൂപയുടെ സാധനസാമഗ്രികളും ഭക്ഷ്യധാന്യങ്ങളുമാണു വെള്ളം കയറി നശിച്ചത്‌.
പലചരക്കു കടകളിലെ നൂറുകണക്കിനു ചാക്ക്‌ അരി, പഞ്ചസാര, മൈദ, ആട്ട, റവ, മുളക്‌, മല്ലി തുടങ്ങിയവയ്‌ക്കാണു നാശം സംഭവിച്ചത്‌.
മുഴുവന്‍ റേഷന്‍ കടകളിലേയും ഭക്ഷ്യധാന്യങ്ങള്‍ക്കും നാശം സംഭവിച്ചു.മെഡിക്കല്‍ സ്‌റ്റോറുകള്‍, ബേക്കറി, ഹോട്ടലുകള്‍, സ്‌റ്റേഷനറി, സാനിട്ടേഷന്‍, പച്ചക്കറി വ്യാപാര സ്‌ഥാപനങ്ങള്‍ക്കും പ്രളയം കനത്ത തിരിച്ചടിയാണു സമ്മാനിച്ചത്‌. ടെക്‌സൈസൈ്‌റ്റല്‍സുകള്‍, തയ്യല്‍ശാലകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യുട്ടിപാര്‍ലറുകള്‍, കംപ്യുട്ടര്‍ സെന്ററുകള്‍ എന്നിവിടങ്ങളിലെയും സാധനങ്ങളും ഉപകരണങ്ങളും ഉപയോഗശൂന്യമായി.
സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യസ്‌ഥാപനങ്ങള്‍, ആധാരം എഴുത്തുകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ കമ്പ്യുട്ടറുകള്‍, വിവിധ രജിസ്‌റ്ററുകള്‍, കണക്കുബുക്കുകള്‍, ഫയലുകള്‍ എന്നിവയും നശിച്ചു. വെള്ളം കയറിയ നിരവധി ബാങ്കിങ്ങ്‌ സ്‌ഥാപനങ്ങളുടേയും പ്രവര്‍ത്തനങ്ങളും ഇനിയും ആരംഭിക്കാനിയിട്ടില്ല.
നെടുമുടി പാലത്തിനടിയില്‍ ചെറുകിട കച്ചവടങ്ങള്‍ നടത്തിയിരുന്ന മുഴുവന്‍ സ്‌ഥാപനങ്ങളിലേയും ഭൂരിപക്ഷം സാധനങ്ങളും ഒഴുകിപ്പോയി.
മിച്ചമുള്ളവ വെള്ളം കയറി നശിച്ചതായി വ്യാപാരികള്‍ പറഞ്ഞു. വില്‌പനയ്‌ക്കുവച്ചിരുന്ന മുപ്പതോളം പ്ലാസ്‌റ്റിക്‌ വാട്ടര്‍ ടാങ്കുകള്‍ വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയി.
പലിശയ്‌ക്കെടുത്തും ബാങ്ക്‌ വായ്‌പയെടുത്തും നടത്തിയിരുന്ന വ്യാപാര സ്‌ഥാപനങ്ങള്‍ നശിച്ചതോടെ എന്തുചെയ്യുമെന്നറിയാതെ വന്‍നഷ്‌ടക്കൂരുക്കില്‍ കഴിയുകയാണു കുട്ടനാട്ടിലെ വ്യാപാര സമൂഹം.

Ads by Google
Advertisement
Tuesday 04 Sep 2018 12.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW