Friday, September 14, 2018 Last Updated 31 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.26 AM

കുട്ടനാട്ടിലെ വെള്ളമിറങ്ങാന്‍ പാടശേഖരങ്ങള്‍ വറ്റിക്കണം

ചങ്ങനാശേരി: മഹാ പ്രളയത്തിലൂടെ പാടശേഖരങ്ങളില്‍ കയറിയ വെള്ളം പമ്പിംഗിലൂടെ വറ്റിച്ചാലേ കൈനകരിയുടെ താഴ്‌ന്ന പ്രദേശങ്ങളിലെ വെള്ളമിറങ്ങുകയുള്ളുവെന്നാണുപ്രദേശവാസികള്‍ പറയുന്നത്‌.
കര്‍ഷകര്‍ വായ്‌പയെടുത്തുപാടശേഖരം വറ്റിക്കുന്നതിനിടെയാണുപെരുമഴയും പ്രളയവും ദുരന്തം വിതച്ചത്‌.
ഇനിയും പാടശേഖരം വറ്റിക്കാന്‍ പണം എവിടെ നിന്നും പണം മുടക്കുമെന്നാണ്‌ സാമ്പത്തിക പ്രതിസന്ധിയില്‍ കഴിയുന്ന കര്‍ഷകരുടെ ചോദ്യം. പമ്പിംഗിന്‌ സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നാണുകര്‍ഷകര്‍ ആവശ്യപ്പെടുന്നത്‌.
പ്രളയക്കെടുതി സംഹാര താണ്ഡവമാടിയ കൈനകരി പഞ്ചായത്തിലെ കുട്ടമംഗലവും അറുനൂറ്റിന്‍പാടവും ഇപ്പോഴും പ്രളയക്കെടുതിയുടെ പിടിയില്‍ നിന്നും വിട്ടുമാറിയിട്ടില്ല. കൈനകരി പഞ്ചായത്തിലെ 15 വാര്‍ഡുകളില്‍പ്പെട്ട മൂവായിരത്തിലധികം വീടുകളും വിദ്യാഭ്യാസ സ്‌ഥാപനങ്ങളും പള്ളികളും ക്ഷേത്രങ്ങളും വെള്ളക്കെട്ടിന്റെ നടുവിലാണ്‌.
വേമ്പനാട്ടുകായലിന്റെ സമീപത്തുള്ള കുപ്പപ്പുറവും ദുരിതത്തിന്റെ പിടിയിലാണ്‌. വീടുകളില്‍ നിന്നും പൂര്‍ണമായും വെള്ളമിറങ്ങാത്തതുമൂലം ശുചീകരണം പൂര്‍ണമായിട്ടില്ല. വീടുകളുടെ പരിസരങ്ങള്‍ ചെളിതിങ്ങിയ നിലയിലാണ്‌. നിരവധി വീടുകളും നിലംപൊത്താറായ അവസ്‌ഥയിലാണ്‌ ഇപ്പോഴും കുടിവെള്ള ലഭ്യമായിട്ടില്ല. വൈദ്യുതി ബന്ധം പുനസ്‌ഥാപിക്കപ്പെട്ടത്‌ നാട്ടുകാര്‍ക്ക്‌ ആശ്വാസമായിട്ടുണ്ട്‌. ക്യാമ്പുകളില്‍ നിന്നെത്തിയ പലര്‍ക്കും വൈറല്‍പനി കണ്ടുതുടങ്ങിയിട്ടുണ്ട്‌.
മരുന്നു ലഭ്യമാകേണ്ട കുപ്പപ്പുറം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്നും ഇപ്പോഴും വെള്ളമൊഴിഞ്ഞിട്ടില്ല. സ്‌കൂള്‍ തുറന്നുമൂന്നുമാസങ്ങള്‍ക്കിടയില്‍ വിരലിലെണ്ണാവുന്ന ദിനങ്ങളില്‍ മാത്രമാണു സ്‌കുളുകളില്‍ പഠനം നടന്നിട്ടുള്ളത്‌.

Ads by Google
Advertisement
Tuesday 04 Sep 2018 12.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW