Sunday, September 23, 2018 Last Updated 55 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.26 AM

പടയണി കളം സജീവം, അന്നങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു

ചങ്ങനാശേരി: പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരദിവസങ്ങള്‍ അടുക്കുന്നതോടെ പടയണി കളം കൂടുതല്‍ സജീവമായി. ഗ്രാമീണ കൂട്ടായ്‌മയില്‍ കാലാകാരന്മാരുടെ ഏറെ നാളത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണു നയന മനോഹരങ്ങളായ അന്നങ്ങള്‍ പൂര്‍ത്തിയാകുന്നത്‌.
ക്ഷേത്ര ചുറ്റുപാടുകളില്‍ വല്യന്നത്തിന്റെയും രണ്ടു ഇടത്തരം അന്നങ്ങളുടെയും ചെറിയ അന്നങ്ങളുടെയും നിര്‍മ്മാണം പുരോഗമിക്കുകയാണ്‌. തടിയില്‍ തീര്‍ത്ത രൂപത്തിലാണ്‌ അന്നങ്ങളുടെ നിര്‍മ്മാണം ആദ്യ ഘട്ടം നടക്കുന്നത്‌. ഇതില്‍ വാഴക്കച്ചി കൊണ്ടു വരിച്ചില്‍ ജോലികളാണു നടത്തുന്നത്‌.
അന്നങ്ങളുടെ രൂപം ഉണ്ടാക്കിയെടുക്കുന്ന വരിച്ചില്‍ ജോലികളാണു നിലവില്‍ പുരോഗമിക്കുന്നത്‌.
ഏറെ ശ്രമകരമായതും വൈദഗ്‌ധ്യം വേണ്ടതുമായ ജോലിയാണ്‌ ഇത്‌. ഇതില്‍ ഏറെ പരിചയം ഉള്ള പടയണി കലാകാരന്മാര്‍ ആണ്‌ ഈ ജോലികള്‍ ചെയ്യുന്നത്‌.
വരിച്ചില്‍ കഴിഞ്ഞാല്‍ പിന്നീട്‌ നിറ പണികളാണ്‌. താമരയിലയും വാഴപ്പോളയും വാഴപ്പിണ്ടിയും ചെത്തിപ്പൂവും ആണു നിറ പണികള്‍ക്കു വേണ്ടി വരുന്നത്‌. തീര്‍ത്തും പ്രകൃതിയില്‍ നിന്നും ലഭ്യമായ വസ്‌തുക്കള്‍ ഉപയോഗിച്ച്‌ മാത്രമാണു നിര്‍മ്മാണം.
നിറ പണികള്‍ക്കായി മുന്നൂറു പറ ചെത്തിപ്പൂക്കള്‍ ആണു വേണ്ടി വരുന്നത്‌. ക്ഷേത്രത്തിന്റെ പരിസരങ്ങളില്‍ നിന്നും മറ്റു ചുറ്റുപാടുകളില്‍ നിന്നും ദൂരെ ദേശങ്ങളില്‍ നിന്നുമൊക്കെയാണ്‌ ഇവ ശേഖരിക്കുന്നത്‌.പൂര ദിവസം രാവിലെ മുതല്‍ നിറപണികള്‍ ആരംഭിക്കും.
അവധി ദിവസം കൂടിയായതിനാല്‍ ഞായറാഴ്‌ച രാവിലെ മുതല്‍ ക്ഷേത്ര പരിസരം കുട്ടികളെയും മുതിര്‍ന്നവരെയും കൊണ്ട്‌ സജീവമായിരുന്നു.
പൂര ദിവസങ്ങള്‍ അടുക്കുന്നതോടെ പൊതുജന പങ്കാളിത്തത്താല്‍ പടയണി കളം കൂടുതല്‍ സജീവമാകും.

Ads by Google
Advertisement
Tuesday 04 Sep 2018 12.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW