Wednesday, November 21, 2018 Last Updated 4 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.26 AM

കളമ്പൂര്‍ പാലത്തിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു

uploads/news/2018/09/245697/4.jpg

പിറവം: കളമ്പൂര്‍ പാലത്തിന്റെ കളമ്പൂര്‍ കരയിലുള്ള സംരക്ഷണ ഭിത്തികള്‍ കഴിഞ്ഞ ആഴ്‌ച ഉണ്ടായ വന്‍ പ്രളയത്തില്‍ തകര്‍ന്ന്‌ അടിഞ്ഞിരിക്കുകയാണ്‌.
പാലത്തിന്റെ ഇരുവശങ്ങളിലുമായി നിര്‍മിച്ചിരുന്ന ആര്‍.സി.സി. ബെല്‍റ്റോടു കൂടിയ സംരക്ഷണ ഭിത്തികളാണ്‌ തകര്‍ന്നിരിക്കുന്നത്‌.
കെട്ട്‌ ഇടിഞ്ഞതോടെ ശേഷിക്കുന്ന ഭൂമി ഇടിഞ്ഞുകൊണ്ടിരിക്കുകയും 10 മീറ്റര്‍ ഉള്ളിലേക്ക്‌ വിള്ളല്‍ വീണിരിക്കുകയുമാണ്‌. ഇതുമൂലം പാലത്തിനും അപ്രോച്ച്‌ റോഡിനും ബലക്ഷയമുണ്ടോ എന്ന്‌ ജനങ്ങള്‍ ആശങ്കപ്പെടുന്നു.
ഇതോടൊപ്പം പാലത്തിനു മുകളിലേക്ക്‌ സ്രായില്‍ കടവു മുതല്‍ താഴേക്ക്‌ തോട്ടുമുഖം കടത്തു കടവ്‌ വരെയുള്ള പുഴയോരം 10-15 മീറ്റര്‍ വരെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്‌. പുഴത്തീരത്തോട്‌ വളരെ അടുത്ത്‌ നിര്‍മിച്ചിട്ടുള്ള വീടുകളും പമ്പ്‌ ഹൗസുകളും ഗുരുതരമായ അപകട ഭീഷണിയിലുമാണ്‌.
ആളുകള്‍ വളരെ ഭീതിയോടെയാണ്‌ വീടുകളില്‍ താമസിക്കുന്നത്‌. പാലത്തിന്റെയും റോഡിന്റേയും വസ്‌തുവകകളുടേയും നിലനില്‍പ്പിനാവശ്യമായ സംരക്ഷണ നടപടികള്‍ ബന്ധപ്പെട്ട അധികാരികള്‍ എത്രയും വേഗം കൈക്കൊള്ളേണ്ടതാണ്‌.

Ads by Google
Advertisement
Tuesday 04 Sep 2018 12.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW