Wednesday, November 14, 2018 Last Updated 10 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.26 AM

പോക്കറ്റില്‍ കിടന്ന മൊബൈല്‍ കത്തിയമര്‍ന്നു; യുവാവിന്‌ പരുക്ക്‌

uploads/news/2018/09/245696/3.jpg

മൂവാറ്റുപുഴ: പോക്കറ്റില്‍ കിടന്ന മൊബൈല്‍ കത്തിയമര്‍ന്നതിനെ തുടര്‍ന്ന്‌ യുവാവിന്‌ ഗുരുതരമായി പരുക്കേറ്റു. ഊരമന ചിറപ്പാട്ട്‌ ബേസില്‍ വര്‍ഗീസിനാണ്‌ പരുക്ക്‌. കഴിഞ്ഞ 16 നായിരുന്നു സംഭവം.
ഒരു വര്‍ഷം മുമ്പ്‌ വാങ്ങിയ മോട്ടോ ജി 5 സീരീസില്‍ പെട്ട മൊബൈലാണ്‌ അപകടം സൃഷ്‌ടിച്ചത്‌.
റീചാര്‍ജ്‌ ചെയ്‌തതിന്‌ ശേഷം പ്ലഗില്‍ നിന്നും ഊരി പോക്കറ്റിലിട്ട മൊബൈലില്‍ നിന്നും പുക ഉയരുകയായിരുന്നു. പിന്നീട്‌ പൂത്തിരി കത്തുന്നത്‌ പോലെ കത്തിയമര്‍ന്നു. പാന്റിന്റെ പോക്കറ്റിലായിരുന്നു മൊബൈല്‍. കൈയിട്ട്‌ മൊബൈല്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കൈക്കും കാലിന്റെ തുടയ്‌ക്കും ഗുരുതരമായി പൊള്ളലേറ്റു. ഒടുവില്‍ പാന്റ്‌ ഊരിയെറിഞ്ഞാണ്‌ രക്ഷപ്പെട്ടത്‌. 10 ദിവസത്തോളം കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയില്‍ ചികിത്സയെ തുടര്‍ന്നാണ്‌ സുഖം പ്രാപിച്ചത്‌. നഷ്‌ടപരിഹാരത്തിനായി കമ്പനിയെ സമീപിച്ചെങ്കിലും നടപടിയില്ലെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും യുവാവ്‌ പറഞ്ഞു.

Ads by Google
Advertisement
Tuesday 04 Sep 2018 12.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW