Sunday, September 23, 2018 Last Updated 22 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.26 AM

പ്രളയത്തില്‍ പൊലിഞ്ഞത്‌ ഉപജീവനമാര്‍ഗമായിരുന്ന 15 ആടുകള്‍

uploads/news/2018/09/245695/2.jpg

കൊച്ചി: അപ്രതീക്ഷിതമായി ഒഴുകിയെത്തിയ പ്രളയത്തില്‍ പൊലിഞ്ഞത്‌ ഒരു കുടുംബത്തിന്റെ ഉപജീവനമാര്‍ഗമായിരുന്ന 15 ആടുകള്‍. പ്രായത്തിന്റെ അസ്വസ്‌ഥതകളെ മറികടന്ന്‌ സൊസൈറ്റിയില്‍ കടമെടുത്ത രണ്ടുലക്ഷം രൂപ കൊണ്ടാണു നാളുകള്‍ക്കുമുമ്പ്‌ ആലുവ കട്ടിക്കോടത്ത്‌ തുരുത്തില്‍ കുഞ്ഞുമുഹമ്മദ്‌ 15 ആടുകളെ വാങ്ങിയത്‌. അവയില്‍ നാലെണ്ണം വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയി. ബാക്കി 11 എണ്ണം ഏതോ അജ്‌ഞാത ജീവിക്ക്‌ ഇരയായി.
ആടുകളായിരുന്നു കുഞ്ഞു മുഹമ്മദിന്റെ ജീവിതംതന്നെ. അവയെ പുല്ലു തീറ്റിക്കാന്‍ കൊണ്ടുപോയും നോക്കിയുമാണ്‌ കുഞ്ഞുമുഹമ്മദിന്റെ ഒരു ദിവസം ആരംഭിക്കുന്നതും അവസാനിക്കുന്നതും.
കണ്‍മുന്നില്‍നിന്നും ജീവിതം പതിയെ ഒഴുകിപോകുന്നത്‌ ഒന്നും ചെയ്യാനാവാതെ അദ്ദേഹത്തിനു നോക്കിനില്‍ക്കേണ്ടി വന്നു. വീട്ടില്‍ വെള്ളം കയറിത്തുടങ്ങിയതോടെ ആടുകളെ വീടിന്റെ ടെറസില്‍ ആക്കി കുഞ്ഞുമുഹമ്മദും കുടുംബവും ആദ്യം കോട്ടപ്പുറം ക്യാമ്പില്‍ എത്തി. എന്നാല്‍ അവിടെയും വെള്ളം കയറി തുടങ്ങിയതിനെതുടര്‍ന്ന്‌ ആലുവ യു.സി. കോളജിലെ ക്യാമ്പില്‍ എത്തി.
ക്യാമ്പില്‍ എത്തിയിട്ടും കുഞ്ഞു മുഹമ്മദിന്റെ മനസ്‌ മുഴുവന്‍ ആടുകളായിരുന്നു. ക്യാമ്പില്‍ നിന്നും ദിവസവും വഞ്ചിയിലോ ബോട്ടിലോ കയറി ആടിനുള്ള ഭക്ഷണവും വെള്ളവും എത്തിച്ച്‌ കൊടുക്കുമായിരുന്നു. വെള്ളം കുറച്ച്‌ ഇറങ്ങിയ ദിവസം കളമശേരിയില്‍നിന്നും ആടുകള്‍ക്കുള്ള ഇലകളുമായി എത്തിയപ്പോയാണ്‌ ആടുകളെ ചത്ത നിലയില്‍ കണ്ടെത്‌.
ജീവിതത്തില്‍ അതുവരെ ആശ്വാസമായ ആടുകള്‍ നഷ്‌ടപ്പെട്ടത്‌ ആദ്യം വിശ്വസിക്കാനായില്ല.
വീടിന്റെ ടെറസിലും സണ്‍ഷേഡിലുമാണ്‌ ആടുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്‌. ഗര്‍ഭിണിയായ ആടുകളും മുട്ടനാടുകളും കൂട്ടത്തില്‍ ഉണ്ടായിരുന്നു.
ജീവിതത്തിന്റെ പൊട്ടിയ ചരടുകള്‍ വീണ്ടും ചേര്‍ത്തുവയ്‌ക്കുന്നതെങ്ങനെ എന്നറിയാതെ നിസഹായനായി നില്‍ക്കുകയാണ്‌ അറുപതിനോടടുത്ത കുഞ്ഞുമുഹമ്മദ്‌.
ആടുകളെ വിറ്റും പാല്‍ വിറ്റുമാണ്‌ കുഞ്ഞുമുഹമ്മദ്‌ നിത്യജീവിതത്തിലെ ചെലവുകള്‍ കണ്ടെത്തിയിരുന്നത്‌. സംഭവം അറിഞ്ഞശേഷം മൃഗസംരക്ഷണവകുപ്പില്‍ നിന്നും പഞ്ചായത്തില്‍നിന്നും ആളുകള്‍ എത്തി.
എങ്കിലും അജ്‌ഞാത ജീവിയെ കണ്ടെത്താനായില്ല.

Ads by Google
Advertisement
Tuesday 04 Sep 2018 12.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW