Sunday, September 23, 2018 Last Updated 11 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.26 AM

കാര്‍ഷിക മേഖലയ്‌ക്ക് 204 കോടിയുടെ നാശനഷ്‌ടം

uploads/news/2018/09/245694/1.jpg

കൊച്ചി: കഴിഞ്ഞ മാസത്തില്‍ ഉണ്ടായ പ്രളയത്തില്‍ കൃഷിവകുപ്പിന്‌ കനത്ത നാശനഷ്‌ടങ്ങളാണ്‌ ഉണ്ടായിരിക്കുന്നത്‌. ഏകദേശം 204 കോടി രൂപയുടെ നഷ്‌ടമാണ്‌ ജില്ലയിലാകമാനം കണക്കാക്കുന്നത്‌. വാഴ കൃഷിക്കാണ്‌ ഏറ്റവും കൂടുതല്‍ നഷ്‌ടം സംഭവിച്ചിരിക്കുന്നത്‌. കുലച്ച വാഴകള്‍ തന്നെ 75 ലക്ഷത്തോളം നശിച്ചു.
റബ്ബര്‍ കൃഷിയാണ്‌ രണ്ടാം സ്‌ഥാനത്ത്‌. 39,725 റബ്ബര്‍മരങ്ങള്‍ പ്രളയത്തില്‍ നശിച്ചു. ഇതുകൂടാതെ ജാതി, തെങ്ങ്‌, കവുങ്ങ്‌, പച്ചക്കറികള്‍, മരച്ചീനി, കുരുമുളക്‌, എന്നിവയ്‌ക്കാണ്‌ വ്യാപകമായ നാശനഷ്‌ടങ്ങള്‍ സംഭവിച്ചിട്ടുള്ളത്‌. 6481 ഹെക്‌ടറിലെ കൃഷിയാണ്‌ വെള്ളപ്പൊക്കത്തില്‍ കുതിര്‍ന്നത്‌. ഇതുകൂടാതെ 13500 ഹെക്‌ടര്‍ നെല്‍കൃഷിയും നശിച്ചു.
നെടുമ്പാശേരി, കോതമംഗലം, മൂവാറ്റുപുഴ, അങ്കമാലി, പറവൂര്‍, പിറവം മേഖലകളിലാണ്‌ കൃഷിനാശം കൂടുതലായി സംഭവിച്ചിരിക്കുന്നത്‌. വിളകള്‍ക്കു പുറമേ വിവിധ കൃഷിഭവനുകളിലെ വിലപിടിപ്പുള്ള രേഖകള്‍, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, കമ്പ്യൂട്ടറുകള്‍ എന്നിവയ്‌ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്‌. ഇതുകൂടാതെ ജില്ലയിലെ നാല്‌ ഫാമുകളിലും വലിയതോതിലുള്ള നാശനഷ്‌ടങ്ങള്‍ ഉണ്ടായി.
വൈറ്റിലയിലെ തെങ്ങ്‌ നഴ്‌സറിയില്‍ 1,94,900 രൂപയുടെ നടീല്‍വസ്‌തുക്കള്‍ നശിച്ചു. നേര്യമംഗലത്തെ ജില്ലാ കൃഷിത്തോട്ടത്തില്‍ നടീല്‍വസ്‌തുക്കള്‍, കുളം, ഇന്‍ഫ്രാസ്‌ട്രക്‌ചര്‍, ജലസേചന പദ്ധതികള്‍, പെരിയാറിന്റെ സംരക്ഷണ ഭിത്തി, കാര്‍ഷിക യന്ത്രോപകരണങ്ങള്‍, എന്നിവ നശിച്ചത്‌ മൂലം മൂന്ന്‌ കോടിയിലേറെ രൂപയുടെ നാശനഷ്‌ടങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ആലുവയിലെ ഫാമില്‍ കാര്‍ഷിക യന്ത്രോപകരണങ്ങള്‍, ബോട്ട്‌ എഞ്ചിന്‍, വളര്‍ത്തുമൃഗങ്ങള്‍, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവ നശിച്ചു.
വിവിധ കാര്‍ഷിക വിളകളുടെ നഷ്‌ടപരിഹാരത്തിന്‌ കര്‍ഷകര്‍ കൃഷിഭവന്‍ മുഖേനയാണ്‌ അപേക്ഷകള്‍ നല്‍കേണ്ടത്‌. എല്ലാ കൃഷി ഭവനുകളിലും അപേക്ഷകള്‍ സ്വീകരിക്കും.
പൂരിപ്പിച്ച അപേക്ഷകള്‍ ലഭിച്ചാലുടന്‍ കൃഷി ഓഫീസറും മറ്റ്‌ ഉദ്യോഗസ്‌ഥരും നാശനഷ്‌ടം സംഭവിച്ച സ്‌ഥലത്തെത്തി പരിശോധന നടത്തുകയും റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയും ചെയ്യും. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ നഷ്‌ടപരിഹാരം അനുവദിക്കുന്നതെന്നും കൃഷി ഡെപ്യൂട്ടി ഡയറക്‌ടര്‍ സജി വര്‍ഗീസ്‌ പറഞ്ഞു.
കുലച്ച വാഴയ്‌ക്ക് 100 രൂപയും കുലയ്‌ക്കാത്തതിന്‌ 75 രൂപയും എന്ന നിരക്കിലാണ്‌ നഷ്‌ടപരിഹാരം ലഭിക്കുന്നത്‌. കായ്‌ച തെങ്ങൊന്നിന്‌ 700 രൂപയും കായ്‌ കാത്തതിന്‌ 350 രൂപയുമാണ്‌ നല്‍കുന്നത്‌. വിള ഇന്‍ഷൂറന്‍സ്‌ എടുത്തവരാണെങ്കില്‍ 300 രൂപ വരെ നഷ്‌ടപരിഹാരം ലഭിക്കും. ഇന്‍ഷൂറന്‍സ്‌ ഉള്ള ആളുകള്‍ക്ക്‌ മാത്രം നഷ്‌ടപരിഹാരം നല്‍കണമെന്ന്‌ നിയമം ഉണ്ടെങ്കിലും ഓഗസ്‌റ്റില്‍ ഉണ്ടായ പ്രത്യേക സ്‌ഥിതി പരിഗണിച്ച്‌ എല്ലാവര്‍ക്കും നഷ്‌ടപരിഹാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സെപ്‌റ്റംബര്‍ 15 ആണ്‌ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി. 30നകം തന്നെ നഷ്‌ടപരിഹാരം കൊടുത്ത്‌ തീര്‍ക്കണമെന്നാണ്‌ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എണ്‍പത്താറായിരത്തോളം കര്‍ഷകരെയാണ്‌ പ്രളയക്കെടുതികള്‍ ബാധിച്ചിരിക്കുന്നത്‌. 7.8 കോടി രൂപയാണ്‌ നഷ്‌ടപരിഹാരം നല്‍കുന്നതിനായി അനുവദിച്ചിരിക്കുന്നത്‌.
ഇതില്‍ 4.15 കോടി കൃഷി അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍മാര്‍ക്ക്‌ കൈമാറിയിട്ടുണ്ട്‌.

Ads by Google
Advertisement
Tuesday 04 Sep 2018 12.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW