Monday, September 24, 2018 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.25 AM

ജില്ലയില്‍ എസ്‌.എഫ്‌.ഐക്ക്‌ മികച്ച വിജയം

uploads/news/2018/09/245693/1.jpg

പാലക്കാട്‌: കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിക്ക്‌ കീഴിലുള്ള കോളജുകളിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എസ്‌.എഫ്‌.ഐ മികച്ച വിജയം നേടി. ചില കോളജുകളില്‍ എസ്‌.എഫ്‌.ഐ എതിരില്ലാതെയാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. പാലക്കാട്‌ വിക്‌ടോറിയ കോളജില്‍ ചെയര്‍മാന്‍ സ്‌ഥാനം കെ.എസ്‌.യു നേടി. ഇവിടെ മാഗസിന്‍ എഡിറ്റര്‍ സ്‌ഥാനവും കെ.എസ്‌.യുവിന്‌ അനുകൂലമായെങ്കിലും വോട്ട്‌ വീണ്ടും എണ്ണണമെന്ന്‌ എസ്‌.എഫ്‌.ഐ ആവശ്യപ്പെട്ടു.
തൃത്താല ഗവ കോളജ്‌, പട്ടാമ്പി ഗവ.കോളജ്‌, കുളപ്പുള്ളി എസ്‌.എന്‍. കോളജ്‌, ഒറ്റപ്പാലം എന്‍.എസ്‌.എസ്‌ കോളജ്‌, നെന്മാറ എന്‍.എസ്‌.എസ്‌ കോളജ്‌. പത്തിരിപ്പാല ഗവ. കോളജ്‌, ആലത്തൂര്‍ എസ്‌.എന്‍ കോളജ്‌, വടക്കഞ്ചേരി ഐ.എച്ച്‌.ആര്‍.ഡി കോളജ്‌, ഗവ. കോളജ്‌ കൊഴിഞ്ഞാമ്പാറ. ഗവ.കോളജ്‌ ചിറ്റൂര്‍ എന്നിവിടങ്ങളില്‍ എസ്‌.എഫ്‌.ഐ യൂണിയന്‍ നേടി. ചിറ്റൂരില്‍ എതിരില്ലാതെയാണ്‌ എസ്‌.എഫ്‌.ഐ തെരഞ്ഞെടുക്കപ്പെട്ടത്‌.
എം.ഇ.എസ്‌ കല്ലടി, തൃത്താല റോയല്‍ കോളജ്‌, ചെര്‍പ്പുളശ്ശേരി സി.സി.എസ്‌.ടി, പട്ടാമ്പി എം.ഇ.എസ്‌, എടത്തുനാട്ടുകര കെ.എസ്‌.എച്ച്‌.എം കോളജ്‌ എന്നിവിടങ്ങളില്‍ യു.ഡി.എസ്‌.എഫ്‌ സഖ്യം യൂണിയന്‍ നേടി. കഴിഞ്ഞ തവണ എസ്‌.എഫ്‌.ഐ നേടിയ എം.ഇ.എസ്‌ കോളജ്‌ ഇത്തവണ തിരിച്ചുപിടിക്കാനായത്‌ യു.ഡി.എസ്‌.എഫ്‌ സഖ്യത്തിന്‌ ആശ്വാസമായി.
ഒറ്റപ്പാലം: പാലപ്പുറം എന്‍.എസ്‌.എസ്‌. കോളജില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്‌.എഫ്‌.ഐക്ക്‌ വീണ്ടും ആധിപത്യം. 51ല്‍ 44 സീറ്റാണ്‌ ഇത്തവണ എസ്‌.എഫ്‌.ഐ. നേടിയത്‌. ആറു സീറ്റില്‍ എ.ബി.വി.പിയും, ഒരു സീറ്റില്‍ കെ.എസ്‌.യുവും വിജയിച്ചു. എട്ട്‌ ജനറല്‍ സീറ്റുകളില്‍ വനിതകളാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. എം.വി. വിസ്‌മയ ചെയര്‍പേഴ്‌സണായും, കെ.എസ്‌. വിസ്‌മയ ജനറല്‍ സെക്രട്ടറിയായും, കെ.പി. നീതുമോള്‍, എസ്‌. ആര്‍ച്ച എന്നിവര്‍ യു.യു.സിമാരായും തെരഞ്ഞെടുക്കപ്പെട്ടു. എം. വിനീത (വൈസ്‌ ചെയര്‍പേഴ്‌സണ്‍), എസ്‌. അഖില (ജോ: സെക്രട്ടറി), എ.കെ. ഷെരീഫ ഷെറിന്‍ (ഫൈന്‍ ആര്‍ട്‌സ്), എ.എന്‍. നിലീന (സ്‌റ്റുഡന്റ്‌ എഡിറ്റര്‍), എം. നീതു (ജനറല്‍ ക്യാപ്‌റ്റന്‍) എന്നിവരാണ്‌ മറ്റു ഭാരവാഹികള്‍.
വടക്കഞ്ചേരി: ഐ.എച്ച്‌.ആര്‍.ഡി. കോളജില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്‌.എഫ്‌.ഐ. സ്‌ഥാനാര്‍ത്ഥികള്‍ക്ക്‌ വന്‍ വിജയം. ആകെയുള്ള 15 സീറ്റില്‍ മുഴുവനും എസ്‌.എഫ്‌.ഐ. നേടി. ഭാരവാഹികള്‍: അര്‍ജുണ്‍ (ചെയര്‍മാന്‍), രവീണ (വൈ. ചെയര്‍പേഴ്‌സണ്‍), ആദര്‍ശ്‌ (ജനറല്‍ സെക്രട്ടറി), സുനിഷ (ജോ. സെക്രട്ടറി), വിഷ്‌ണു (യു.യു.സി.), വിഷ്‌ണു രാധാകൃഷ്‌ണന്‍ (ആര്‍ട്‌സ് ക്ലബ്‌ സെക്രട്ടറി), പ്രണവ്‌ ഉണ്ണികൃഷ്‌ണന്‍ (ജനറല്‍ ക്യാപ്‌റ്റന്‍), യദു (മാഗസിന്‍ എഡിറ്റര്‍).
നെന്മാറ: കോളജ്‌ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അയലൂര്‍ ഐ.എച്ച്‌.ആര്‍.ഡി കോളജില്‍ എട്ടു ജനറല്‍ സീറ്റുകളില്‍ ആറും വിജയിച്ച്‌ കെ.എസ്‌.യു യൂണിയന്‍ നേടി.
ചെയര്‍മാന്‍: രോഷിത്ത്‌.ആര്‍, വൈസ്‌ ചെയര്‍മാന്‍: ബിന്‍ഷ.പി, ജനറല്‍ സെക്രട്ടറി: സുല്‍ഫീക്കര്‍. എച്ച്‌, ജോയിന്‍ സെക്രട്ടറി: അശ്വതി. എം, യു.യു.സി: അജാദ്‌.എ, ജനറല്‍ ക്യാപ്‌റ്റന്‍: മനീഷ്‌.എം.
ആലത്തൂര്‍: ആലത്തൂര്‍ എസ്‌.എന്‍. കോളജില്‍ എസ്‌.എഫ്‌.ഐ പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഭാരവാഹികള്‍: അംജിത്‌ (ചെയര്‍മാന്‍), വി. അഞ്‌ജന (വൈസ്‌ ചെയര്‍പേഴ്‌സണ്‍), ദീപുമോന്‍ (ജനറല്‍ സെക്രട്ടറി), അനഘ (ജോയിന്റ്‌ സെക്രട്ടറി), എസ്‌. ഷാബിര്‍, രോഹിത്‌ (യു.യു.സി.മാര്‍), ഷഹനാസ്‌ (ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി) വിഷ്‌ണു (ജനറല്‍ ക്യാപ്‌റ്റന്‍), അഞ്‌ജന (എഡിറ്റര്‍).

Ads by Google
Advertisement
Tuesday 04 Sep 2018 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW