Wednesday, November 14, 2018 Last Updated 16 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.25 AM

വിദ്യാര്‍ഥികള്‍ക്ക്‌ വസ്‌ത്രകിറ്റ്‌ നല്‍കി

ഒറ്റപ്പാലം: പ്രളയം ചെളിയില്‍ മുക്കിയ വസ്‌ത്രങ്ങള്‍ക്ക്‌ പകരം പുതിയ വസ്‌ത്രങ്ങള്‍ നല്‍കി പുതുനഗരം സ്‌കൂളിലെ വിദ്യാര്‍ഥികള്‍. ഗവ. വി.എച്ച്‌.എസ്‌.എസ്‌. ബധിര വിദ്യാലയത്തിലെ പെണ്‍കുട്ടികള്‍ക്കാണ്‌ പുതുനഗരം ഗവ. എം.വി.എച്ച്‌.എസ്‌.എസ്‌. സ്‌കൂളിലെ നാഷണല്‍ സര്‍വീസ്‌ സ്‌കീം വിദ്യാര്‍ഥികള്‍ വസ്‌ത്രക്കിറ്റ്‌ നല്‍കിയത്‌.
പ്രളയത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന്‌ പെണ്‍കുട്ടികളുടെ ഹോസ്‌റ്റലിലെ സാധന സാമഗ്രികള്‍ ചെളിയും, മണ്ണും അടിഞ്ഞു നശിച്ചിരുന്നു. വസ്‌ത്രങ്ങള്‍, കിടക്ക, തലയണ, പുതപ്പ്‌ എന്നിവയാണ്‌ നശിച്ചത്‌. 14 വിദ്യാര്‍ഥികളുടെ നിത്യോപയോഗ സാധനങ്ങളും നഷ്‌ടപ്പെട്ടു. സംഭാവനയായി നല്‍കിയ കിറ്റില്‍ പുതപ്പ്‌, ബെഡ്‌ഷീറ്റ്‌, മാക്‌സി, മറ്റ്‌ നിത്യോപയോഗ സാധനങ്ങള്‍ എന്നിവയാണ്‌ ഉണ്ടായിരുന്നത്‌.
നഗരസഭ ചെയര്‍മാന്‍ എന്‍.എം. നാരായണന്‍ നമ്പൂതിരി ഉദ്‌ഘാടനം ചെയ്‌തു. വാര്‍ഡ്‌ കൗണ്‍സിലര്‍ സുജിത അധ്യക്ഷയായി. കൗണ്‍സിലര്‍ ടി.പി. പ്രദീപ്‌ കുമാര്‍, പ്രിന്‍സിപ്പല്‍ ഇന്ദു, പുതുനഗരം ഗവ. എം.വി.എച്ച്‌.എസ്‌.എസ്‌. പ്രിന്‍സിപ്പല്‍ ബിജിമോള്‍ ജേക്കബ്‌, പി.ടി.എ. പ്രസിഡന്റ്‌ മഞ്‌ജു, എന്‍.എസ്‌.എസ്‌. പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സാബിത്‌ അഹമ്മദ്‌ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 04 Sep 2018 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW