Wednesday, November 21, 2018 Last Updated 0 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.25 AM

അര്‍ഹരായ എല്ലാവര്‍ക്കും അഗതി പെന്‍ഷന്‍ ഉറപ്പാക്കണമെന്ന്‌ മനുഷ്യാവകാശ കമ്മിഷന്‍

പാലക്കാട്‌: ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള അഗതി പെന്‍ഷന്‍ അര്‍ഹരായ എല്ലാവര്‍ക്കും ഉറപ്പാക്കണമെന്ന്‌ മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍.
അപേക്ഷ നല്‍കാന്‍ വൈകിയെന്ന കാരണത്താല്‍ പെന്‍ഷന്‍ നല്‍കാതിരിക്കരുത്‌. അര്‍ഹരായവരാണെന്ന്‌ കണ്ടെത്തിയാല്‍ കാലതാമസം വരുത്താതെ പെന്‍ഷന്‍ നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ആദിവാസി വിദ്യാര്‍ഥികള്‍ക്ക്‌ ജില്ലാ പഞ്ചായത്ത്‌ നല്‍കുന്ന സ്‌കോളര്‍ഷിപ്പ്‌ കൃത്യസമയത്ത്‌ ലഭിക്കുന്നതിനുള്ള നടപടികള്‍ ഗ്രാമപഞ്ചായത്തുകള്‍ സ്വീകരിക്കണമെന്നും കമ്മിഷന്‍ ചെയര്‍മാന്‍ പറഞ്ഞു.
പാലക്കാട്‌ ഗസ്‌റ്റ് ഹൗസില്‍ നടന്ന സിറ്റിങില്‍ എട്ട്‌ പുതിയ പരാതികളടക്കം 46 പരാതികള്‍ പരിഗണിച്ചു. ഇതില്‍ 12 പരാതികള്‍ തീര്‍പ്പാക്കി.

Ads by Google
Advertisement
Tuesday 04 Sep 2018 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW