Thursday, November 15, 2018 Last Updated 19 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.25 AM

പ്രളയ ദുരിതത്തില്‍ നിന്ന്‌ ആനക്കര ഗ്രാമം സമൂഹ വിവാഹത്തിനൊരുങ്ങുന്നു

ആനക്കര: പ്രളയ ദുരിതത്തില്‍ നിന്ന്‌ ആനക്കര ഗ്രാമം സമൂഹ വിവാഹത്തിനൊരുങ്ങുന്നു.
കേരള വ്യാപാരി വ്യവസായി സമിതി ആനക്കര പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ്‌ അഞ്ചിന്‌ കുമ്പിടി സിയെന്‍ ഓഡിറ്റോറിയത്തില്‍ സമൂഹ വിവാഹം സംഘടിപ്പിച്ചിരിക്കുന്നത്‌. പ്രളയത്തില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്‌ടമുണ്ടായത്‌ ആനക്കര പഞ്ചായത്തിലാണ്‌. കൂടുതല്‍ നഷ്‌ടം നേരിട്ടതും വ്യാപാരികളായിരുന്നു. എന്നാല്‍ മുന്‍കൂട്ടി നിശ്‌ചയിച്ച പരിപാടിയായതിനാല്‍ വ്യാപാരികള്‍ കടുത്ത സാമ്പത്തിക പ്രതിന്ധിയിലും വിവാഹവുമായി മുന്നോട്ട്‌ പോകുകയാണ്‌.
പഞ്ചായത്തിലെ ഏറ്റവും നിര്‍ധനരായ നാല്‌ പെണ്‍കുട്ടികളുടെ വിവാഹമാണ്‌ നാളെ നടക്കുക.ഇതിന്‌ പുറമെ സംസ്‌ഥാന സര്‍ക്കാരിന്റെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക്‌ പ്രത്യേകമായി സ്വരൂപിച്ച തുകയും ചടങ്ങില്‍ കൈമാറും. സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ വിവാഹ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യും.
നിയമസഭാ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍, മന്ത്രി കെ.ടി. ജലീല്‍, സി.പി.എം. ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്‍, എം.ബി. രാജേഷ്‌ എം.പി., എം. ചന്ദ്രന്‍, ആലങ്കോട്‌ ലീലാകൃഷ്‌ണന്‍, പി. മമ്മിക്കുട്ടി, എം.എല്‍.എമാരായ പി. ഉണ്ണി, വി. അബ്‌ദുറഹ്‌മാന്‍ എന്നിവര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ എം. ഉണ്ണികൃഷ്‌ണന്‍, രക്ഷാധികാരി ടി. ഷാജി, ചെയര്‍മാന്‍ പി.ബി ശശിധരന്‍, വിജയന്‍, ബഷീര്‍, അലി പങ്കെടുത്തു.

Ads by Google
Advertisement
Tuesday 04 Sep 2018 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW