Wednesday, November 14, 2018 Last Updated 4 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.25 AM

നാട്ടുകാര്‍ക്ക്‌ ദുരിതമായി പള്ളിപ്പാടത്തെ ക്വാറികള്‍

പട്ടാമ്പി: തിരുമിറ്റക്കോട്‌ പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ പളളിപ്പാടത്ത്‌ പ്രവര്‍ത്തിക്കുന്ന രണ്ട്‌ ക്വാറികള്‍ മുന്നൂറോളം കുടുംബങ്ങള്‍ക്ക്‌ അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി. ഇതിനെതിരേ നാട്ടുകാര്‍ പ്രക്ഷോഭം തുടരുമ്പോഴും ക്വാറി തുറന്നു പ്രവര്‍ത്തിക്കുകയാണെന്നാണ്‌ ആരോപണം.
പാലക്കാട്‌ തൃശൂര്‍ ജില്ലാതിര്‍ത്തിയിലുള്ള മലയ കം അഗ്രിഗേറ്റ്‌സ്, തൃപ്‌തി ഗ്രാനൈറ്റ്‌സ് എന്നീ ക്വാറികളാണ്‌ നാട്ടുകാരുടെ സൈ്വര്യ ജീവിതം തകര്‍ക്കുന്നത്‌.
കോഴിക്കുന്ന്‌ സംരക്ഷിത വനഭൂമിയുടെ പരിസരത്ത്‌ നടക്കുന്ന ഖനനം തടയാന്‍ അധികൃതര്‍ക്ക്‌ അധികാരമുണ്ടെങ്കിലും ക്വാറി ഉടമകള്‍ക്ക്‌ ഒത്താശ ചെയ്യുന്ന സമീപനമാണ്‌ ബന്ധപ്പെട്ടവര്‍ സ്വീകരിക്കുന്നതെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. ക്വാറിയില്‍ പാറ പൊട്ടിക്കുമ്പോള്‍ പരിസരത്തുള്ള വീടുകളില്‍ താമസിക്കാന്‍ പോലും പ്രദേശവാസികള്‍ ഭയക്കുന്നു. നിരവധി വീടുകള്‍ക്ക്‌ ഇവിടെ വിള്ളല്‍ വീണിട്ടുണ്ട്‌. ഖനനം നടക്കുന്ന സമയങ്ങളില്‍ അടുക്കളയിലെ പാത്രങ്ങള്‍ ഷെല്‍ഫില്‍ നിന്ന്‌ താഴെ വീഴുന്നത്‌ പതിവാണെന്ന്‌ വീട്ടമ്മമാര്‍ പരാതിപ്പെടുന്നു. ആറു വര്‍ഷമായി ഇവര്‍ ദുരിതത്തിലാണ്‌.
ഇതിന്‌ പുറമെയാണ്‌ കഴിഞ്ഞ വര്‍ഷം രണ്ടാമത്തെ ക്വാറി നിലവില്‍ വന്നത്‌. ഇതോടെ ഇവരുടെ ജീവിതം കൂടുതല്‍ ബുദ്ധിമുട്ടിലായി.
ക്വാറികളുടെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട്‌ നാട്ടുകാര്‍ ഗ്രാമപഞ്ചായത്ത്‌ മുതല്‍ ഒറ്റപ്പാലം സബ്‌ കലക്‌ടര്‍ വരെയുള്ള അധികാരികള്‍ക്ക്‌ പരാതി നല്‍കിയിരുന്നു. എന്നാല്‍ ബന്ധപ്പെട്ട അധികാരികള്‍ സ്‌ഥലം സന്ദര്‍ശിച്ച്‌ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഈ വിഷയത്തെ ലാഘവത്തോടെ കാണുന്ന സമീപനമാണ്‌ ഉണ്ടായതെന്ന്‌ അക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഹംസ പറയുന്നു. വി.ടി. ബല്‍റാം എം.എല്‍.എ. പങ്കെടുത്ത്‌ ആക്ഷന്‍ കമ്മിറ്റി യോഗവും നടത്തിയിരുന്നു. പ്രതിഷേധയോഗം, പഞ്ചായത്ത്‌ ഓഫീസ്‌ മാര്‍ച്ച്‌ തുടങ്ങിയ സമരപരിപാടികളും നടന്നു.
എന്നാല്‍ സമരസമിതിയില്‍ നേതൃത്വം നല്‍കിയിരുന്ന ചിലരും ഇപ്പോള്‍ ക്വാറിക്ക്‌ ഒത്താശ ചെയ്യുന്നവരായി മാറിയതായും ഹംസ പറയുന്നു.

Ads by Google
Advertisement
Tuesday 04 Sep 2018 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW