Tuesday, November 20, 2018 Last Updated 35 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.25 AM

മംഗലം പഴയ പാലം തകര്‍ച്ച ഭീഷണിയില്‍

വടക്കഞ്ചേരി: ഗുരുതരമായ തകര്‍ച്ച ഭീഷണി നേരിടുന്ന മംഗലം പഴയ പാലത്തെ അധികൃതര്‍ അവഗണിക്കുന്നതിനെതിരെ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ഉയരുന്നു.
പതിറ്റാണ്ടുകള്‍ പഴക്കമുളള പാലം വടക്കഞ്ചേരി പൊളളാച്ചി പാതയിലേക്കുളള പ്രധാന പ്രവേശനകവാടമാണ്‌. പാലത്തിന്റെ തൂണുകള്‍ വിണ്ടുകീറിയിട്ട്‌ ഒരു വര്‍ഷം കഴിഞ്ഞു. കൈവരികളും തകര്‍ന്ന അവസ്‌ഥയിലാണ്‌. പാലത്തിന്റെ നടുവിലുള്ള വലിയ ഗട്ടര്‍ അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
വീതി കുറവായതിനാല്‍ ഒരേ സമയം ഒരു വലിയ വാഹനത്തിന്‌ മാത്രമേ ഇതിലൂടെ പോകാന്‍ കഴിയൂ.
പാലത്തിലെ കുഴിയില്‍ പെട്ട്‌ വാഹനങ്ങള്‍ കേടാകുന്നതും നിത്യസംഭവമാണ്‌. ഭാരമുള്ള വാഹനങ്ങള്‍ പോകുമ്പോള്‍ പാലത്തിനു കുലുക്കം അനുഭവപെടാറുണ്ട്‌. പാലത്തിലൂടെയുളള കാല്‍നട യാത്രയും വളരെ ബുദ്ധിമുട്ടിലാണ്‌. പൊളളാച്ചിയില്‍ നിന്നുളള ലോഡ്‌ കയറ്റിയ വാഹനങ്ങള്‍ കേരളത്തിന്റെ തെക്കന്‍ ജില്ലകളിലേക്ക്‌ പോകുന്ന പ്രധാന പാതയാണിത്‌. തൊട്ടടുത്ത്‌ ദേശീയപാത കടന്നു പോകുമ്പോഴാണ്‌ പാലത്തിന്റെ നിലനില്‍പ്പ്‌ അപകടത്തിലായി നില്‍ക്കുന്നത്‌.
ദേശീയപാത നാലുവരി ആക്കുന്നതിന്‌ മുന്‍പ്‌ വാഹനങ്ങള്‍ക്ക്‌ പാലം എത്തുന്നതിന്‌ മുന്നേ ദേശീയപാതയിലേക്ക്‌ കടക്കാന്‍ പറ്റുമായിരുന്നു. എന്നാല്‍ പാത വികസനത്തില്‍ ആ വഴി അടഞ്ഞു. പാലക്കാട്‌ നിന്നുള്ള ബസുകള്‍ സര്‍വീസ്‌ റോഡ്‌ വഴി പോകേണ്ടതിനാല്‍ ഈ പാലത്തെ ആശ്രയിക്കണം. ദിനംപ്രതി ആയിരക്കണക്കിന്‌ വാഹനങ്ങള്‍ കടന്നു പോകുന്ന പാലത്തെ അധികൃതര്‍ ഇനിയും അവഗണിക്കരുതെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌.

Ads by Google
Advertisement
Tuesday 04 Sep 2018 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW