Sunday, September 09, 2018 Last Updated 19 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.23 AM

ഒടുവില്‍ അധികൃതര്‍ സമ്മതിച്ചു ചക്കംകണ്ടം പാലം അപകടത്തില്‍

uploads/news/2018/09/245687/3.jpg

ചാവക്കാട്‌: ഗുരുവായൂര്‍ -ചാവക്കാട്‌ നഗരസഭകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചക്കംകണ്ടം പാലം അപകടത്തിലെന്ന്‌ ഒടുവില്‍ ഇറിഗേഷന്‍ വകുപ്പും സമ്മതിച്ചു. കഴിഞ്ഞ ദിവസമാണ്‌ പാലം അപകടത്തിലാണെന്ന ബോര്‍ഡ്‌ പാലത്തിനു സമീപം മൈനര്‍ ഇറിഗേഷന്‍ സ്‌ഥാപിച്ചത്‌. പാലം അപകടാവസ്‌ഥയിലാണെന്നും പുതുക്കിപ്പണിയണമെന്നും ആവശ്യപ്പെട്ട്‌ പൗരാവകാശവേദിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ സമരം നടത്തിയിരുന്നു. ഇക്കാര്യമുന്നയിച്ച്‌ അധികൃതര്‍ക്ക്‌ നിരവധി തവണ പരാതി നല്‍കുകയും ചെയ്‌തു. പാലം പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട്‌ നാട്ടുകാര്‍ മനുഷ്യച്ചങ്ങലയും തീര്‍ത്തിരുന്നു. കമ്പികളെല്ലാം ദ്രവിച്ച്‌ ഏതുനിമിഷവും പാലം നിലംപൊത്താവുന്ന അവസ്‌ഥയിലായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നായിരുന്നു നാട്ടുകാരുടെ പരാതി. വര്‍ഷങ്ങളായുള്ള ജനങ്ങളുടെ ഈ മുറവിളിക്കൊടുവിലാണ്‌ ചക്കംകണ്ടം പാലം അപകടത്തിലെന്ന്‌ അധികാരികളും സമ്മതിക്കുന്നത്‌. ഒരു ടണ്ണില്‍ക്കൂടുതല്‍ ഭാരമുള്ള വാഹനങ്ങള്‍ പാലത്തിലൂടെ പോകുന്നത്‌ നിരോധിച്ചതായും ബോര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. പാലം അടിയന്തരമായി പുനര്‍നിര്‍മിച്ച്‌ ജനങ്ങളുടെ ന്യായമായ ആവശ്യം പരിഗണിക്കാന്‍ അധികാരികള്‍ തയാറാകണമെന്ന്‌ പൗരാവകാശവേദി പ്രസിഡന്റ്‌ നൗഷാദ്‌ തെക്കുംപുറം ആവശ്യപ്പെട്ടു.

Ads by Google
Advertisement
Tuesday 04 Sep 2018 12.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW