Tuesday, September 11, 2018 Last Updated 36 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.23 AM

സംഭാവനക്കായി ബക്കറ്റുമായി മന്ത്രിയെത്തി

uploads/news/2018/09/245686/2.jpg

ചാലക്കുടി: പ്രൈവറ്റ്‌ ബസിനുള്ളില്‍ സംഭാവനക്കായി ബക്കറ്റുമായെത്തിയ മന്ത്രിയെ യാത്രക്കാരിയും വയോധികയുമായ വീട്ടമ്മക്ക്‌ ആദ്യം മനസിലായില്ല. പ്രളയദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ എന്തെങ്കിലും ബക്കറ്റിലിടണമെന്ന്‌ മന്ത്രി പറഞ്ഞപ്പോഴും ആളെ മനസിലാക്കാതെ വീട്ടമ്മ പഴ്‌സ് തുറന്നു. എന്നാല്‍ ബക്കറ്റുമായെത്തിയിരിക്കുന്നത്‌ മന്ത്രിയാണെന്ന്‌ ബി.ഡി. ദേവസി എം.എല്‍.എ. പറഞ്ഞപ്പോള്‍ വീട്ടമ്മക്ക്‌ മാത്രമല്ല ബസിനകത്തുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും അമ്പരപ്പ്‌. മന്ത്രി കെ.ടി. ജലീലാണ്‌ ബസ്‌ യാത്രക്കാരെ അമ്പരിപ്പിച്ച്‌ അപ്രതീക്ഷിതമായി ബസിനകത്തെത്തിയത്‌. ചാലക്കുടി ബസ്‌ ഓപ്പറേറ്റേഴ്‌സ് ഫോറം പ്രളയ ദുരിതാശ്വാസ നിധിയിലേക്ക്‌ പണം സ്വരൂപിക്കാനായി സംഘടിപ്പിച്ച കാരുണ്യയാത്രയുടെ ഉദ്‌ഘാടനം നിര്‍വഹിക്കാനെത്തിയതായിരുന്നു മന്ത്രി. യാത്രയുടെ ഫ്‌ളാഗ്‌ ഓഫ്‌ നിര്‍വഹിച്ചതിന്‌ ശേഷം മന്ത്രി ബസ്‌ ജീവനക്കാരില്‍ നിന്നും ബക്കറ്റ്‌ വാങ്ങി ബസിനകത്ത്‌ കയറുകയായിരുന്നു. പ്രളയത്തിന്‌ ശേഷം കേരളം പ്രതിസന്ധിയിലാണ്‌. കേരളത്തെ സഹായിക്കാനായി അയല്‍രാജ്യങ്ങളില്‍ നിന്നും അയല്‍ സംസ്‌ഥാനങ്ങളില്‍നിന്നും നിരവധി സഹായങ്ങളാണ്‌ എത്തുന്നത്‌. മറ്റൊരു സംസ്‌ഥാനത്തിനും ലഭിക്കാത്ത സഹായങ്ങളാണ്‌ കേരളത്തിന്‌ ലഭിക്കുന്നത്‌. ഇതിന്‌ കാരണം മലയാളികളുടെ സാന്നിധ്യം ലോകത്തിലെല്ലായിടത്തും ഉണ്ട്‌ എന്നതാണ്‌. ചൈന്നയിലേതടക്കം എവിടെ ദുരന്തമുണ്ടായാലും മലയാളികള്‍ സഹായവുമായി എത്തും. ഇത്‌ മലയാളികളുടെ മാത്രം പ്രത്യേകതയാണ്‌. മറ്റുള്ളവരുടെ കഷ്‌ടകാലത്ത്‌ നമ്മള്‍ സഹായം നല്‌കിയാല്‍ നമുക്ക്‌ കഷ്‌ടകാലം വരുമ്പോള്‍ സഹായിക്കാനായി അവരെത്തും മന്ത്രി പറഞ്ഞ്‌ നിര്‍ത്തി. യാത്രക്കാര്‍ മനസറിഞ്ഞ്‌ സഹായങ്ങള്‍ ബക്കറ്റിലിട്ടത്‌ കണ്ടപ്പോള്‍ മന്ത്രിയുടെ മനസും നിറഞ്ഞു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, വൈസ്‌ ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍, വാര്‍ഡ്‌ കൗണ്‍സിലര്‍ വി.ജെ. ജോജി എന്നിവരും സന്നിഹിതരായിരുന്നു.

Ads by Google
Advertisement
Tuesday 04 Sep 2018 12.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW