Tuesday, November 13, 2018 Last Updated 19 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.23 AM

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ബസുകള്‍ കാരുണ്യയാത്ര നടത്തി

uploads/news/2018/09/245685/1.jpg

തൃശൂര്‍/കുന്നംകുളം/ചാലക്കുടി/വാടാനപ്പള്ളി: പ്രളയ ദുരിതമനുഭവിച്ചവര്‍ക്ക്‌ സാന്ത്വനമേകുന്നതിന്‌ നവകേരള നിര്‍മിതിക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഫണ്ട്‌ ശേഖരണാര്‍ഥം തൃശൂര്‍ ജില്ലാ പ്രൈവറ്റ്‌ ബസ്‌ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മെമ്പര്‍മാരുടെ ബസുകള്‍ കാരുണ്യയാത്ര നടത്തി.
തൃശൂര്‍ അസി. പോലീസ്‌ കമ്മിഷണര്‍ വി.കെ. രാജു തൃശൂര്‍ ശക്‌തന്‍ തമ്പുരാന്‍ സ്‌റ്റാന്‍ഡില്‍വച്ച്‌ കാരുണ്യയാത്ര ഫ്‌ളാഗ്‌ ഓഫ്‌ നിര്‍വഹിച്ചു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്‌ എം.എസ്‌. പ്രേംകുമാര്‍, ജനറല്‍ സെക്രട്ടറി ആന്റോ ഫ്രാന്‍സിസ്‌, ട്രഷറര്‍ ടി.കെ. നിര്‍മലാനന്ദന്‍, വൈസ്‌ പ്രസിഡന്റുമാരായ കെ.എസ്‌. ഡൊമിനിക്‌, ബാലകൃഷ്‌ണന്‍നായര്‍, ജോ. സെക്രട്ടറിമാരായ സി.എ. ജോയ്‌, എം.കെ. ഗോപിനാഥ്‌, പ്രവര്‍ത്തകസമിതി അംഗങ്ങള്‍ എന്നിവര്‍ കാരുണ്യയാത്രക്ക്‌ നേതൃത്വം നല്‍കി. ധാരാളം ബസുടമകളും ബസ്‌ ജീവനക്കാരും യാത്രക്കാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ചാലക്കുടിയില്‍ മന്ത്രി കെ.ടി. ജലീല്‍, സ്‌ഥലം എം.എല്‍.എ. ബി.ഡി. ദേവസിയുടെ സാന്നിധ്യത്തില്‍ കാരുണ്യയാത്ര ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. ബി.ഡി. ദേവസി എം.എല്‍.എ. അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, വൈസ്‌ ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍, വാര്‍ഡ്‌ കൗണ്‍സിലര്‍ വി.ജെ. ജോജി, കെ.എം. ഹരിനാരായണന്‍, ബസ്‌ ഓപ്പറേറ്റേഴ്‌സ് ഭാരവാഹികളായ ലിസന്‍ ജോണ്‍, എ.ടി. ഷിബു, ജോസ്‌ ആട്ടോക്കാരന്‍, പോള്‍ വി.ടി. തുടങ്ങിയവര്‍ സംബന്ധിച്ചു. തിങ്കഴാഴ്‌ച ലഭിച്ച മുഴുവന്‍ വരുമാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്‌ സംഭാവന ചെയ്യും. അറുപത്‌ ബസുകളാണ്‌ കാരുണ്യയാത്രയില്‍ പങ്കാളികളായത്‌. ടിക്കറ്റിന്‌ പകരം ബക്കറ്റുമായാണ്‌ ബസ്‌ ജീവനക്കാര്‍ യാത്രക്കാര്‍ക്ക്‌ മുന്നിലെത്തിയത്‌.
ഇരിങ്ങാലക്കുടയില്‍ ജോ. ആര്‍.ടി.ഒ. (ഇന്‍ ചാര്‍ജ്‌) ബാബു ഫ്‌ളാഗ്‌ ഓഫ്‌ നടത്തി. ചാലക്കുടി എം.പി. ഇന്നസെന്റ്‌ മുന്‍ ചീഫ്‌ വിപ്പ്‌ തോമസ്‌ ഉണ്ണിയാടന്‍ എന്നിവര്‍ കാരുണ്യയാത്രയില്‍ പങ്കെടുത്ത്‌ ഫണ്ട്‌ ശേഖരണം പ്രോത്സാഹിപ്പിച്ചു.
കുന്നംകുളം ബസ്സ്റ്റാന്‍ഡില്‍ കാരുണ്യയാത്ര എ.സി.പി. ടി.എസ്‌. സിനോജ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. അസോസിയേഷന്‍ യൂണിറ്റ്‌ പ്രസിഡന്റ്‌ പി.ബി. സദന്‍ അധ്യക്ഷനായിരുന്നു. കെ.കെ. ഷാജഹാന്‍, പി. മുകേഷ്‌, എം.ബി. സതീശന്‍, കെ.ടി. മോഹനന്‍, എ.ജി. ജോഷി, പി.സി. തമ്പി, സേവിയര്‍, ബാലചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കാരുണ്യയാത്രയില്‍ ലഭിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‌കുമെന്ന്‌ ബസുടമകള്‍ അറിയിച്ചു.

Ads by Google
Advertisement
Tuesday 04 Sep 2018 12.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW