Thursday, November 15, 2018 Last Updated 0 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.23 AM

പ്രളയ ദുരിതം ഉത്സവ-പെരുന്നാള്‍ ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ ആലോചന

കുന്നംകുളം: പ്രളയം ദുരിതം വിതിച്ച കേരള ജനതയോടുള്ള ആദരസൂചകമായി കുന്നംകുളം മേഖലയിലെ ഉത്സവ-പെരുന്നാള്‍ ആഘോഷ-ആര്‍ഭാടങ്ങള്‍ ഒഴിവാക്കാന്‍ ആലോചന. ഇതുസംബന്ധിച്ച്‌ വിവിധ ക്ഷേത്ര-പള്ളി ആഘോഷ കമ്മിറ്റികളുടെ സംയുക്‌ത യോഗം ഈ മാസം 11ന്‌ വിളിച്ചുചേര്‍ത്തിട്ടുണ്ടെന്ന്‌ സി.ഐ. കെ.ജി. സുരേഷ്‌ പറഞ്ഞു. പ്രളയദുരിതം മൂലം കനത്ത നഷ്‌ടമാണ്‌ കേരളത്തിനുണ്ടായിട്ടുള്ളത്‌. കുന്നംകുളം മേഖലയിലടക്കം നിരവധി വീടുകള്‍ വെള്ളം കയറി പൂര്‍ണമായി തകരുകയും ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയും ചെയ്‌തിട്ടുണ്ട്‌. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഉത്സവ- പെരുന്നാളുകള്‍ നടക്കുന്നത്‌ കുന്നംകുളത്താണ്‌. അതുകൊണ്ട്‌ കുന്നംകുളത്തുനിന്നുതന്നെ മാതൃകാപരമായ ഒരു നേതൃത്വം ഉണ്ടാകണമെന്ന ചിന്തയില്‍നിന്നാണ്‌ ആഘോഷ-ആര്‍ഭാടങ്ങള്‍ ഒഴിവാക്കുന്നതിനെക്കുറിച്ച്‌ ആലോചനായോഗം ചേരുന്നതെന്ന്‌ സി.ഐ. വ്യക്‌തമാക്കി. ലക്ഷങ്ങളും കോടികളുമാണ്‌ ഉത്സവ-പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി മാറ്റിവയ്‌ക്കുന്നതെന്ന്‌ സാമൂഹിക പ്രവര്‍ത്തകനായ ലെബീബ്‌ ഹസ്സന്‍ പറഞ്ഞു. സംസ്‌ഥാന സര്‍ക്കാര്‍ നവകേരള സൃഷ്‌ടിക്കായി പദ്ധതികളാവിഷ്‌കരിച്ചുവരുന്ന സാഹചര്യത്തില്‍ ആര്‍ഭാടങ്ങള്‍ക്ക്‌ മാറ്റിവെക്കുന്ന തുക കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായി നല്‍കണമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.പെരുന്നാളുകളും പൂരങ്ങളും നേര്‍ച്ചകളും അതിന്റെ മതപരമായ ആചാരങ്ങളില്‍ ഒതുക്കി നടത്തുന്നതിനെക്കുറിച്ച്‌ ചില സ്‌ഥലങ്ങളില്‍ ഗൗരവമായ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്‌. പ്രസിദ്ധമായ പഴഞ്ഞി പള്ളിയിലെ ചില ആഘോഷ കമ്മിറ്റികള്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ഇതിന്റെ ചെലവുകള്‍ ദുരിതാശ്വാസനിധിയിലേക്ക്‌ നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ട്‌. ആഘോഷങ്ങള്‍ നടക്കുമ്പോള്‍ ആര്‍ഭാടങ്ങള്‍ക്ക്‌ ഉണ്ടാകുന്ന ചെലവുകള്‍ മാത്രമല്ല, ഓരോ പ്രദേശത്തും വീടുകളില്‍ നടക്കുന്ന സല്‍ക്കാരങ്ങളും വന്‍ ചെലവു വരുന്നതാണ്‌. സാമ്പത്തിക ബുദ്ധിമുട്ട്‌ അനുഭവിക്കുന്നവര്‍ പണം പലിശക്കെടുത്താണ്‌ പെരുന്നാളുകളും ഉത്സവങ്ങളും ആഘോഷിക്കുന്നത്‌. ഇതിനു പുറമെ ഉത്സവങ്ങള്‍ നിയന്ത്രിക്കാന്‍ നൂറുകണക്കിന്‌ പോലീസുകാരെയാണ്‌ ഡ്യൂട്ടിക്ക്‌ നിയമിക്കാറുള്ളത്‌. ഉത്സവങ്ങള്‍ കഴിയുമ്പോള്‍ ഉണ്ടാകുന്ന അടിപിടി കേസുകളും തര്‍ക്കങ്ങളും പൊതുജീവിതത്തെ ബാധിക്കാറുണ്ട്‌. ഉത്സവങ്ങള്‍ക്ക്‌ പേരുകെട്ട കുന്നംകുളത്ത്‌ ഇത്തവണ ആഘോഷ-ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ഈ പണം നവകേരള സൃഷ്‌ടിക്കായി നല്‍കി നാടിന്റെ യശസ്‌ ഉയര്‍ത്തിപ്പിടിക്കണം. ഇത്തരത്തിലുള്ള പൊതുവായ തീരുമാനം 11ന്‌ ചേരുന്ന ആലോചനാ യോഗത്തില്‍ ഉയര്‍ന്നുവരുമെന്നാണ്‌ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്‌.

Ads by Google
Advertisement
Tuesday 04 Sep 2018 12.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW