Saturday, December 15, 2018 Last Updated 1 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.23 AM

മാലിന്യമെറിഞ്ഞ സംഭവം: പോലീസ്‌ നടപടി ഗൗരവപൂര്‍വമല്ലെന്ന്‌ പരാതി

ചാവക്കാട്‌: വെട്ടിപ്പുഴ ജുമാ മസ്‌ജിദിലേക്ക്‌ മാലിന്യമെറിഞ്ഞ്‌ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വടക്കേക്കാട്‌ പോലീസ്‌ നടപടി ഗൗരവപൂര്‍വമല്ലെന്ന്‌ പരാതി. വടക്കേക്കാട്‌ സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട വെട്ടിപ്പുഴ ജുമാമസ്‌ജിദിലേക്ക്‌ ജൂലൈ മൂന്നിന്‌ അര്‍ധരാത്രിയാണ്‌ മാലിന്യം വലിച്ചെറിഞ്ഞത്‌. തുടര്‍ന്ന്‌ പള്ളി ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ വടക്കേക്കാട്‌ പോലീസ്‌ കേസെടുത്തെങ്കിലും കാര്യക്ഷമമായി അന്വേഷിക്കാന്‍ തയാറായില്ലെന്നാണ്‌ ആക്ഷേപം. ആഴ്‌ചകള്‍ക്കുശേഷം വെട്ടിപ്പുഴ കൊന്തയില്‍ സുബിന്‍ എന്നയാളെ അറസ്‌റ്റ് ചെയ്‌തെങ്കിലും പ്രധാന പ്രതിയടക്കമുള്ളവര്‍ക്ക്‌ രക്ഷപ്പെടാന്‍ വഴിയൊരുക്കുന്ന തരത്തിലാണ്‌ കേസെന്നാണ്‌ പരാതിക്കാര്‍ ആരോപിക്കുന്നത്‌.വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കണം എന്ന ഉദ്ദേശ്യംവച്ച്‌ ബോധപൂര്‍വം നടത്തിയ നടപടി പോലീസ്‌ അതീവ ഗൗരവമായി എടുക്കേണ്ടതിന്‌ പകരം പ്രതികളെ സഹായിക്കുന്ന നിലപാടാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. സംഭവദിവസം സംഘര്‍ഷ സാധ്യതയുണ്ടായപ്പോള്‍ കെ.വി. അബ്‌ദുള്‍ഖാദര്‍ എം.എല്‍.എയും സി.പി.എം. പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകരും ഇടപെട്ടതിനെ തുടര്‍ന്നാണ്‌ മറ്റ്‌ പ്രശ്‌നങ്ങള്‍ ഒഴിവായത്‌. എന്നാല്‍ ഇപ്പോള്‍ പോലീസെടുത്ത നടപടി സംഘര്‍ഷമുണ്ടാക്കുന്നതിനാണ്‌ ഇടയാക്കുക. മുന്‍പ്‌ വര്‍ഗീയ സംഘര്‍ഷമുണ്ടായിട്ടുള്ള പ്രദേശംകൂടിയാണിത്‌. പ്രതിചേര്‍ക്കപ്പെട്ടവരില്‍ ഒരാള്‍ ചങ്ങരംകുളം പോലീസ്‌ പരിധിയിലെ കൊലക്കേസ്‌ പ്രതി കൂടിയായിരുന്നിട്ടും ഗൗരവപൂര്‍വം കാണാത്ത പോലീസ്‌ നടപടിക്കെതിരേ സി.പി.എം. പുന്നയൂര്‍ നോര്‍ത്ത്‌ ലോക്കല്‍ സെക്രട്ടറി വി. സമീര മുഖ്യമന്ത്രി പിണറായി വിജയനും പോലീസ്‌ മേധാവികള്‍ക്കും പരാതി നല്‍കി.

Ads by Google
Advertisement
Tuesday 04 Sep 2018 12.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW