Wednesday, November 14, 2018 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.08 AM

മാരകായുധങ്ങളുമായി ആക്രമണം; കൊലക്കേസ്‌ പ്രതി ഉള്‍പ്പെടെയുള്ളവര്‍ അറസ്‌റ്റില്‍

uploads/news/2018/09/245647/1.jpg

കൊല്ലം: മരുത്തടിയില്‍ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച കൊലക്കേസ്‌ പ്രതി ഉള്‍പ്പെടെയുള്ളവര്‍ അറസ്‌റ്റില്‍.
കൊലക്കേസ്‌ പ്രതിയായ ശക്‌തികുളങ്ങര കന്നിമേല്‍ചേരിയില്‍ വട്ടക്കായലിനു സമീപം വേളൂര്‍ വടക്കതില്‍ ഉണ്ണിക്കുട്ടന്‍ എന്നുവിളിക്കുന്ന നിഥിന്‍ദാസ്‌, കന്നിമേല്‍ചേരിയില്‍ പരുവക്കല്‍തറയില്‍ സുധ, ശക്‌തികുളങ്ങര ഐശ്വര്യ നഗര്‍ കൃഷ്‌ണ നിവാസില്‍ കാര്‍ത്തിക്‌, ഐശ്വര്യ നഗര്‍ 166-ല്‍ ആയിത്തറ പടിഞ്ഞാറ്റതില്‍ വിലാസ്‌, കിഴക്കേത്തറ കിഴക്കതില്‍ ചന്തു, കന്നിമേല്‍ചേരിയില്‍ പാറശേരി വീട്ടില്‍ നികേഷ്‌ എന്നു വിളിക്കുന്ന രാഹുല്‍ എന്നിവരാണ്‌ പോലീസ്‌ പിടിയിലായത്‌. ശക്‌തികുളങ്ങര പോലീസ്‌ സ്‌റ്റേഷന്‍ അതിര്‍ത്തി പ്രദേശമായ മരുത്തടി വളവില്‍ത്തോപ്പു പള്ളിക്കു സമീപം കഴിഞ്ഞ ദിവസം വൈകിട്ട്‌ ആറോടെയാണ്‌ ഇരുവിഭാഗങ്ങള്‍ തമ്മില്‍ മാരകായുധങ്ങളുമായി സംഘര്‍ഷവും കല്ലേറുമുണ്ടായത്‌. ഇടയ്‌ക്കാട്ട്‌ ക്ഷേത്രത്തിനു സമീപം നടന്ന ഒരു കൊലക്കേസിലെ പ്രതിയായ ഉണ്ണിക്കുട്ടന്‍ എന്നു വിളിക്കുന്ന നിഥിന്‍ദാസിന്റെ നേതൃത്വത്തില്‍ ഒരു സംഘവും ശക്‌തികുളങ്ങര ഫ്രാന്‍സണും സുഹൃത്തുകളും തമ്മിലായിരുന്നു സംഘര്‍ഷം. വാള്‍ ചുഴറ്റി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചായിരുന്നു ആക്രമണം നടത്തിയത്‌. ഇരുവിഭാഗത്തില്‍പ്പെട്ട ഫ്രാന്‍സണ്‍, സുധി, ടോണി എന്നിവര്‍ പരുക്കുകളോടെ ചികിത്സയിലാണ്‌. സംഘര്‍ഷത്തെ തുടര്‍ന്നു ശക്‌തികുളങ്ങര എസ്‌.ഐയും സംഘവും നടത്തിയ രഹസ്യനീക്കത്തിലാണ്‌ ആക്രമണത്തില്‍ ഉള്‍പ്പെട്ട ആറു പ്രതികളെ സംഭവദിവസം രാത്രിതന്നെ പല സ്‌ഥലങ്ങളില്‍നിന്ന്‌ അറസ്‌റ്റ് ചെയ്‌തത്‌. പ്രതികളെ ഉടന്‍ അറസ്‌റ്റ് ചെയ്‌തതിനാല്‍ സ്‌ഥലത്തും പരിസരങ്ങളിലുമായി ഉണ്ടാകുമായിരുന്ന തുടര്‍ ആക്രമണത്തെ പോലീസിന്‌ തടയാനായി.
കാവനാട്‌ ജങ്‌ഷനിലെ കടയില്‍നിന്നും ജൂസ്‌ കുടിക്കുന്നതിനിടെ നടന്ന വാക്കുതര്‍ക്കവും വിരോധവുമാണു സംഘര്‍ഷത്തിലും കല്ലേറിലും കലാശിച്ചത്‌. പ്രതികള്‍ ആക്രമണത്തിനായി ഉപയോഗിച്ച വാള്‍, കമ്പിവടി, ഇരുമ്പുദണ്ഡ്‌ എന്നിവ പ്രതികളുടെ സാന്നിധ്യത്തില്‍ പോലീസ്‌ കണ്ടെടുത്തു. എസ്‌.ഐ. ആര്‍. രതീഷ്‌, അഡി. എസ്‌.ഐ. അനീഷ്‌, എ.എസ്‌.ഐ. സുബാഷ്‌, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ രാജേഷ്‌, ഷിഹാബുദ്ദീന്‍, അജിത്ത്‌ എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ അറസ്‌റ്റ് ചെയ്‌തത്‌.

Ads by Google
Advertisement
Tuesday 04 Sep 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW