Wednesday, November 21, 2018 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.08 AM

സഹോദരിയോടൊപ്പം മാതൃസിങ്‌ ജന്‍മനാട്ടിലേക്കു മടങ്ങി

കൊട്ടാരക്കര: പുതിയൊരു മനുഷ്യനായി കലയപുരം ആശ്രയ സങ്കേതത്തില്‍ നിന്നും മാതൃസിങ്‌ സഹോദരിയോടൊപ്പം മാതൃനാട്ടിലേയ്‌ക്ക് മടങ്ങിപ്പോയി. പത്തുവര്‍ഷം മുമ്പാണ്‌ രാജസ്‌ഥാനിലെ ആല്‍വാര്‍ ജില്ലക്കാരനായ മാതൃസിങ്ങിനെ (53) കോരിച്ചൊരിയുന്ന മഴയത്ത്‌ റോഡിലൂടെ അലഞ്ഞു നടക്കുന്നതിനിടെ നാട്ടുകാര്‍ സങ്കേതത്തില്‍ എത്തിച്ചത്‌. മാനസികരോഗം നിമിത്തം ആദ്യമൊന്നും ആരോടും ഒന്നും പറയാതെ വിദൂരതയിലേക്കു നോക്കിയിരിക്കുമായിരുന്നു മാതൃസിങ്‌. എന്നാല്‍ മാനസികരോഗത്തിനുള്ള ചികിത്സ ലഭിച്ചതോടെ പുതിയ നിമിഷങ്ങളുടെ സ്‌പന്ദനം തിരിച്ചറിയാന്‍ തുടങ്ങി.അതോടെ എല്ലാവരോടും നിഷ്‌കളങ്കമായ ചിരികൊണ്ടു മാതൃസിങ്‌ മറുപടി നല്‍കി. എന്നാല്‍ വീട്ടുകാരെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ ഹിന്ദിയില്‍ പലതും പറയുമെങ്കിലും കൃത്യമായ മറുപടി നല്‍കാന്‍ കഴിയുമായിരുന്നില്ല. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയുടെ ഫലമായി മാതൃസിങ്ങിന്‌ നാടിനെക്കുറിച്ചുള്ള ഓര്‍മകള്‍ തെളിഞ്ഞുവന്നു. ഈ വിവരം ആശ്രയയിലെ സ്‌റ്റാഫ്‌ അംഗങ്ങളോട്‌ പങ്കുവച്ചതോടെയാണ്‌ ബന്ധുമിത്രാദികളെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്‌. രാജസ്‌ഥാനിലെ ആല്‍വാര്‍ ജില്ലയിലെ ബര്‍ദ്രോളി ഗ്രാമവാസിയായ മാതൃസിങ്‌ കര്‍ഷക കുടുംബത്തിലാണ്‌ ജനിച്ചത്‌. അവിവാഹിതനായ മാതൃസിങ്‌ ചെറിയ മാനസികപ്രശ്‌നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന്‌ ജയ്‌പൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതിനിടെ 2006ല്‍ സഹോദരനുമായി വഴക്കിട്ട്‌ വീടുവിട്ടിറങ്ങി.
വീട്ടുകാരുടെ മനസില്‍ നിന്നും മാതൃസിങ്ങിനെക്കുറിച്ചുള്ള ഓര്‍മകള്‍ മാഞ്ഞുപോകുന്നതിനിടെയാണ്‌ ആശ്രയയില്‍ നിന്നും ഫോണ്‍ വിളിയെത്തുന്നത്‌. തുടര്‍ന്ന്‌ ഇളയ സഹോദരി ഫൂല്‍വതിദേവിയും മറ്റു ബന്ധുമിത്രാദികളും ബന്ധപ്പെട്ട രേഖകളുമായി കലയപുരം സങ്കേതത്തിലെത്തി മാതൃസിങ്ങിനെ സ്വന്തം നാട്ടിലേയ്‌ക്കു കൂട്ടിക്കൊണ്ടുപോയി.

Ads by Google
Advertisement
Tuesday 04 Sep 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW