Wednesday, November 14, 2018 Last Updated 9 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.08 AM

പുനലൂര്‍-ഗുരുവായൂര്‍ ട്രെയിന്‍; ഇന്ന്‌ സര്‍വീസ്‌ ആരംഭിക്കും

കൊല്ലം: വെള്ളപ്പൊക്കത്തെ തുടര്‍ന്ന്‌ സര്‍വീസ്‌ നിര്‍ത്തിവച്ചിരുന്ന പുനലൂര്‍-ഗുരുവായൂര്‍ ട്രെയിന്‍ ഇന്ന്‌ സര്‍വീസ്‌ ആരംഭിക്കുമെന്ന്‌ കൊടിക്കുന്നില്‍ സുരേഷ്‌ എം.പി. അറിയിച്ചു.
റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ തിരുവനന്തപുരം ഡിവിഷനില്‍ നിരവധി പാസഞ്ചര്‍ ട്രെയിനുകളുടെ ഓട്ടമാണ്‌ നിര്‍ത്തലാക്കിയത്‌.
എന്നാല്‍ വെള്ളം ഇറങ്ങിയതിനുശേഷം മറ്റു പല ട്രെയിന്‍ സര്‍വീസുകളും പുന:രാരംഭിച്ചെങ്കിലും പുനലൂര്‍-ഗുരുവായൂര്‍ ട്രെയിന്‍ സര്‍വീസ്‌ പുന:രാരംഭിക്കാനുള്ള തീരുമാനം എടുത്തിരുന്നില്ല. കൊല്ലത്തു നിന്നു രാവിലെ പുനലൂരിലേക്കും പുനലൂരില്‍ നിന്നും തിരിച്ചും സര്‍വീസ്‌ നടത്തിക്കൊണ്ടിരിക്കുന്ന പാസഞ്ചര്‍ ട്രെയിന്റെ സമയത്തില്‍ മാറ്റം വരുത്തിയത്‌ കൊല്ലം-പുനലൂര്‍ സെക്‌ടറിലുള്ള സ്‌ഥിരം യാത്രക്കാര്‍ക്ക്‌ വളരെയേറെ ബുദ്ധിമുട്ട്‌ ഉണ്ടാക്കിയിരിക്കയാണെന്ന്‌ കൊടിക്കുന്നില്‍ പറഞ്ഞു. നേരത്തെയുണ്ടായിരുന്ന സമയമാണു യാത്രക്കാര്‍ക്ക്‌ പ്രയോജനം. പഴയ സമയക്രമം പാലിച്ച്‌ ട്രെയിന്‍ ഓടിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Ads by Google
Advertisement
Tuesday 04 Sep 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW