Saturday, September 08, 2018 Last Updated 12 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.08 AM

അധ്യയനം നഷ്‌ടപ്പെട്ട കുട്ടികളെ സഹായിക്കാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍

കൊട്ടാരക്കര: മഹാപ്രളയത്തെത്തുടര്‍ന്ന്‌ അധ്യയന ദിവസങ്ങളും പാഠപുസ്‌തകങ്ങളും നഷ്‌ടപ്പെട്ട പൊതു വിദ്യാലയങ്ങളിലെ പത്താം ക്ലാസ്‌ വിദ്യാര്‍ഥികളെ ശാസ്‌ത്ര,സാമൂഹ്യശാസ്‌ത്ര പഠനത്തില്‍ സഹായിക്കാനായി സാമൂഹ്യ ശാസ്‌ത്ര ബ്ലോഗായ ഗുരു ബ്ലോഗില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു. കൊട്ടാരക്കര നെടുവത്തൂര്‍ ഈശ്വരവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം സാമൂഹ്യശാസ്‌ത്ര അധ്യാപകനായ ഷിനു വി.രാജാണ്‌ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ രൂപകല്‍പന ചെയ്‌തത്‌. ഓഗസ്‌റ്റ് മാസംക്ലാസ്‌ മുറികളില്‍ വിനിമയം ചെയ്യണ്ട അധ്യായങ്ങള്‍ ഉള്‍പ്പെട്ട പാഠപുസ്‌കങ്ങളുടെ ഡിജിറ്റല്‍ കോപ്പികള്‍, പ്രസെന്റേഷനുകള്‍,പഠന നോട്ടുകള്‍, വിഡിയോകള്‍, ടെസ്‌റ്റ് പേപ്പറുകള്‍, ഇന്ററാക്ഷനുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. വിദ്യാര്‍ഥികള്‍ക്ക്‌ ഇന്റര്‍നെറ്റ്‌ സഹായത്താല്‍ കമ്പ്യൂട്ടര്‍,മൊബൈല്‍ ഫോണ്‍ എന്നിവയിലൂടെ പാഠഭാഗങ്ങള്‍ പഠിയ്‌ക്കാന്‍ കഴിയും.ജില്ലയിലെ ശാസ്‌ത്ര, സാമൂഹ്യശാസ്‌ത്ര അധ്യാപകരില്‍ നിന്നും ശേഖരിച്ച നോട്ടുകള്‍,പഠനവിഭവങ്ങള്‍ എന്നിവ കുട്ടികളിലേക്ക്‌ എത്തിക്കാനും അവധി ദിവസങ്ങളില്‍ സംസ്‌ഥാനത്തെ ദുരിതബാധിത പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ ക്ലാസുകള്‍ സംഘടിപ്പിക്കാനുംശ്രമം ആരംഭിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Tuesday 04 Sep 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW