Sunday, September 09, 2018 Last Updated 28 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.08 AM

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; ധനസമാഹരണം ഊര്‍ജിതമാക്കും

കൊല്ലം: പ്രളയാനന്തര പുനര്‍നിര്‍മാണത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായിമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പരമാവധി ധനസമാഹരണം സാധ്യമാക്കാന്‍ ജില്ലയില്‍ പ്രത്യേക തയാറെടുപ്പു തുടങ്ങി.
വ്യവസായ സംരംഭങ്ങള്‍, സ്‌ഥാപനങ്ങള്‍, സംഘടനകള്‍ മുതല്‍ വ്യക്‌തികള്‍ വരെയെത്തുന്ന നിലയില്‍ സഹായസന്നദ്ധതയുള്ള മുഴുവന്‍ പേരുടേയും സംഭാവന വിവിധ വകുപ്പുകളിലൂടെ ഏകോപിപ്പിക്കാന്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന വകുപ്പ്‌ മേധാവികളുടെ യോഗത്തില്‍ ധാരണയായി.
പ്രളയമേഖലയിലേക്ക്‌ വള്ളങ്ങളെ രക്ഷാദൗത്യത്തിനായി എത്തിച്ച്‌ മികവുറ്റ പ്രവര്‍ത്തനം നടത്തിയ ജില്ലയില്‍ നിന്നു പുനര്‍നിര്‍മാണ പ്രക്രിയയില്‍ നേതൃത്വപരമായ പിന്തുണ ഉണ്ടാകണമെന്ന്‌ യോഗത്തില്‍ അധ്യക്ഷനായ ജില്ലയുടെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി അനില്‍ സേവ്യര്‍ അഭ്യര്‍ഥിച്ചു.
ഓഗസ്‌റ്റ് 15നു ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ 2,17,79,383 രൂപ ലഭിച്ചതായി ജില്ലാ കലക്‌ടര്‍ ഡോ. എസ്‌. കാര്‍ത്തികേയന്‍ പറഞ്ഞു.ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ ഏഴു മുതല്‍ ദുരിതാശ്വാസനിധി സമാഹരണ പ്രവര്‍ത്തനങ്ങള്‍ഊര്‍ജിതമാക്കുമെന്നും കലക്‌ടര്‍ അറിയിച്ചു.യോഗത്തില്‍ റൂറല്‍ പോലിസ്‌ സൂപ്രണ്ട്‌ ബി. അശോകന്‍, സബ്‌ കലക്‌ടര്‍ ഡോ. എസ്‌.ചിത്ര, അസി. കലക്‌ടര്‍ എസ്‌. ഇലക്കിയ. എ.ഡി.എം. ബി. ശശികുമാര്‍ തുടങ്ങിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Tuesday 04 Sep 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW