Tuesday, September 04, 2018 Last Updated 20 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.07 AM

ദുരിതാശ്വാസം: ആരോഗ്യമേഖലയില്‍ അയല്‍സംസ്‌ഥാനങ്ങളുടെ വലിയ സഹായം ലഭിച്ചു: മന്ത്രി ശൈലജ

uploads/news/2018/09/245640/2.jpg

കണ്ണൂര്‍: പ്രളയ ദുരന്തത്തില്‍പ്പെട്ട കേരളത്തിന്‌ ആരോഗ്യ മേഖലയില്‍ അയല്‍പക്ക സംസ്‌ഥാനങ്ങളുടെ വലിയ സഹായം ലഭിച്ചതായി ആരോഗ്യ വകുപ്പ്‌ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പ്രളയദുരിതാശ്വാസത്തിനും കേരളത്തിന്റെ പുനര്‍നിര്‍മിതിക്കുമായി സര്‍ക്കാര്‍ ആരംഭിച്ച നവകേരള ഭാഗ്യക്കുറിയുടെ വില്‍പനോദ്‌ഘാടനം കണ്ണൂരില്‍ നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.
ദുരിതാശ്വാസ ക്യാമ്പുകളില്‍ സംസ്‌ഥാന ആരോഗ്യ വകുപ്പിന്‌ പിന്തുണയുമായി തമിഴ്‌നാടും മഹാരാഷ്‌ട്രയും ഡോക്‌ടര്‍മാരേയും പാരാമെഡിക്കല്‍ സ്‌റ്റാഫിനേയും അയച്ചുതന്നു. മരുന്നും ഇവര്‍ എത്തിച്ചു നല്‍കി. പലഭാഗത്തുനിന്നും കേരളത്തിന്‌ സഹായം ലഭിച്ചുകൊണ്ടിരിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ഇതുവരെ ലഭിച്ചത്‌ 1500 കോടിയാണ്‌. കേന്ദ്രം 600 കോടി സഹായിച്ചു. ഇനിയും സഹായിക്കാമെന്ന്‌ പറഞ്ഞിട്ടുണ്ട്‌. ഇതെല്ലാമായാലും 3,000 കോടി എത്താന്‍ ഇനിയും കുറേ വേണം. ദീര്‍ഘകാല വായ്‌പകള്‍ എടുത്ത്‌ പൊതുമരാമത്ത്‌ വകുപ്പിന്റെ പ്രവൃത്തികള്‍ നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ദുരിതാശ്വാസനിധിയിലേക്കുള്ള സമാഹാരത്തിനാണ്‌ നവകേരള ലോട്ടറി. പ്രളയ ദുരന്തത്തില്‍പ്പെട്ട നമ്മുടെ സഹോദരങ്ങള്‍ക്ക്‌ നല്ല ജീവിതം പകര്‍ന്നുകൊടുക്കാന്‍ ഒരു സഹായമാവട്ടെ ഈ ഭാഗ്യക്കുറി. അതിനാല്‍ എല്ലാവരും ഇതൊരു സംഭാവനയായി കണക്കാക്കി ഉദാരമായി ടിക്കറ്റ്‌ എടുക്കണമെന്ന്‌ മന്ത്രി പറഞ്ഞു.
പി.ആര്‍.ഡി ചേംബറില്‍ നടന്ന ചടങ്ങില്‍ ലോട്ടറി ഏജന്റുമാര്‍ക്ക്‌ ടിക്കറ്റ്‌ നല്‍കിയാണ്‌ മന്ത്രി ഉദ്‌ഘാടനം നിര്‍വഹിച്ചത്‌. 250 രൂപയാണ്‌ ടിക്കറ്റ്‌ വില. 90 പേര്‍ക്ക്‌ ഒരു ലക്ഷം രൂപയും 1,00,800 പേര്‍ക്ക്‌ 5,000 രൂപയുമാണ്‌ സമ്മാനത്തുക. ഒക്‌ടോബര്‍ മൂന്നിന്‌ നറുക്കെടുക്കും. 90 ലക്ഷം ടിക്കറ്റ്‌ അച്ചടിച്ചിട്ടുണ്ട്‌.
എ.ഡി.എം ഇ. മുഹമ്മദ്‌ യൂസഫ്‌ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി. സുമേഷ്‌, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അശോകന്‍ പാറക്കണ്ടി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ. പത്മനാഭന്‍, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ ഡി. സുനില്‍കുമാര്‍, അസി. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ സുജാത മലാല്‍, വിവിധ സംഘടനാ നേതാക്കളായ സി.പി രവീന്ദ്രന്‍, ജിന്‍സ്‌ മാത്യു, ടി. നാരായണന്‍, പി. ചന്ദ്രന്‍, വി. ഉമേശന്‍, പൂക്കോടന്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Tuesday 04 Sep 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW