Friday, November 16, 2018 Last Updated 49 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.06 AM

പ്രകൃതിക്ഷോഭത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ ദുരിതത്തില്‍

ചെറുപുഴ: രണ്ടാഴ്‌ച മുമ്പ്‌ പ്രാപ്പോയില്‍, നെല്ലിക്കളം, കൊളത്തുവായ്‌, തിരുമേനി എന്നിവിടങ്ങളില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ വീടും കൃഷികളും നശിച്ച കര്‍ഷകര്‍ ദുരിതത്തില്‍. തെങ്ങും, കമുകും, റബറും നശിച്ച കര്‍ഷകരാണ്‌ ഏറെ ദുരിതമനുഭവിക്കുന്നത്‌. പ്രാപ്പോയില്‍ നെല്ലിക്കളത്തെ കൊച്ചുവീട്ടില്‍ പങ്കജാക്ഷന്റെ ടാപ്പ്‌ ചെയ്‌തുകൊണ്ടിരുന്ന 200 റബറാണ്‌ ചുഴലിക്കാറ്റ്‌ പിഴുതെറിഞ്ഞത്‌. കൂടാതെ 50 കമുക്‌, മൂന്ന്‌ തെങ്ങ്‌, മാവ്‌, പ്ലാവ്‌, തേക്ക്‌ എല്ലാം ചുഴലിക്കാറ്റില്‍ നിലംപൊത്തി. ഇദ്ദേഹത്തിന്റെ രണ്ടരയേക്കര്‍ സ്‌ഥലം തരിശ്‌ ഭൂമിയായി മാറിയിരിക്കുകയാണ്‌. 36 വര്‍ഷമായി ഈ ഭൂമിയില്‍ പണിയെടുത്താണ്‌ ഈ കുടുംബം ജീവിച്ചു വരുന്നത്‌. ഇപ്പോള്‍ ഈ ഭൂമിയില്‍ നിന്നും ഇവര്‍ക്ക്‌ യാതൊരു വരുമാനവും ലഭിക്കാത്ത സ്‌ഥിതിയായി. പ്രകൃതിക്ഷോഭം ഉണ്ടായ സമയത്ത്‌ ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരും സ്‌ഥലം സന്ദര്‍ശിച്ച്‌ ഉടന്‍ തന്നെ നഷ്‌ടപരിഹാരം ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ നഷ്‌ട പരിഹാരമൊന്നുംലഭിച്ചിട്ടില്ല. തൊട്ടടുത്ത ടി.കെ. കുര്യാക്കോസിന്റെ ഒന്നര ഏക്കര്‍ സ്‌ഥലത്തെ തെങ്ങുകളില്‍ ഭൂരിഭാഗവും ചുഴക്കാറ്റില്‍ നശിച്ചു. നെയ്ുണ്ണയില്‍ സുകുമാരന്റെ 50 സെന്റ്‌ സ്‌ഥലത്തെ റബര്‍, ചെത്തിപ്പുഴ സാബുവിന്റെ ടാപ്പ്‌ ചെയ്‌തുകൊണ്ടിരുന്ന ഒരേക്കര്‍ സ്‌ഥലത്തെ റബര്‍, തറക്കുന്നേല്‍ ഒരേക്കര്‍ സ്‌ഥലത്തെ റബര്‍ തെങ്ങ്‌, കമുക്‌ എന്നിവയും നശിച്ചു. കൃഷിയെ ആശ്രയിച്ച്‌ ജീവിക്കുന്ന ഈ കര്‍ഷകര്‍ കൃഷിഭവനില്‍ നിന്നും ലഭിക്കുന്ന നഷ്‌ടപരിഹാരം കാത്തിരിക്കുകയാണ്‌. ഇനിയും ഇവിടെ കൃഷിയിറക്കാനാവശ്യമായ പണം എങ്ങനെ കണ്ടെത്തുമെന്നുമറിയാതെ വിഷമിക്കുകയാണിവര്‍.

Ads by Google
Advertisement
Tuesday 04 Sep 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW