Tuesday, September 25, 2018 Last Updated 0 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.06 AM

പ്രളയ ദുരന്തം: ശുചീകരണത്തില്‍ ഏര്‍പ്പെട്ട്‌ എ.ഐ.വൈ.എഫും

കണ്ണൂര്‍: എഐവൈഎഫ്‌ സംസ്‌ഥാന കമ്മറ്റിയുടെ തീരുമാനപ്രകാരം ദുരന്തബാധിത പ്രദേശങ്ങളില്‍ ഒരു ലക്ഷം സൗജന്യ തൊഴില്‍ ദിനങ്ങള്‍ സൃഷ്‌ടിക്കുന്നതിന്റെ ഭാഗമായി എഐവൈഎഫ്‌ കണ്ണൂര്‍ ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം ജില്ലയില്‍ പ്രളയദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവന്ന പ്രദേശങ്ങളായ ചേന്ദമംഗലം, കരിമാലൂര്‍ പഞ്ചായത്തുകളില്‍ ശുചീകരണം നടത്തി. കണ്ണൂര്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്ന്‌ തെരഞ്ഞെടുത്ത 60 വളണ്ടിയര്‍മാര്‍ അഞ്ച്‌ സ്‌ക്വാഡുകളായി 45 വീടുകളും 14 കിണറുകളും വായനശാല, അംഗന്‍വാടി എന്നിവയും ശുചീകരിച്ചു. ഇലക്ര്‌ടീഷ്യന്‍മാരായ വളണ്ടിയര്‍മാര്‍ 19 വീടുകളില്‍ താറുമാറായ വൈദ്യുതി സംവിധാനം പ്രവര്‍ത്തനക്ഷമമാക്കി. സിപിഐ സംസ്‌ഥാന കൗണ്‍സില്‍ അംഗം സി പി ഷൈജന്‍ രക്ഷാധികാരിയായി വളണ്ടിയര്‍ സേനയൊടൊപ്പമുണ്ടായിരുന്നു. എഐവൈഎഫ്‌ സംസ്‌ഥാന എക്‌സിക്യൂട്ടീവ്‌ അംഗം അഡ്വ. എം എസ്‌ നിഷാദ്‌, ജില്ല സെക്രട്ടറി കെ വി രജീഷ്‌, ജില്ല പ്രസിഡന്റ്‌ എം സി സജീഷ്‌ എന്നിവര്‍ നേതൃത്വം നല്‍കി. സിപിഐ എറണാകുളം ജില്ല എക്‌സിക്യൂട്ടീവ്‌ അംഗം സുബ്രഹ്‌മണ്യന്‍, എഐവൈഎഫ്‌ നേതാവ്‌ ദിവിന്‍ ദിനകരന്‍ എന്നിവര്‍ വളണ്ടിയര്‍മാര്‍ക്ക്‌ മാര്‍ണ്മനിര്‍ദ്ദേശങ്ങള്‍ നല്‍കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ എഐവൈഎഫ്‌ ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്‌ ശുചീകരണം നടത്തിയത്‌. കണ്ണൂര്‍ ജില്ലയില്‍ ആദ്യഘട്ടത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ വസ്‌ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്ുകയും കൊട്ടിയയൂര്‍ അമ്പായത്തോട്‌ പ്രദേശത്ത്‌ മഴക്കെടുതിയില്‍ തകര്‍ന്ന വീടുകളും റോഡുകളും വൃത്തിയാക്കുകയും ചെയ്‌തിരുന്നു.

Ads by Google
Advertisement
Tuesday 04 Sep 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW