Monday, November 19, 2018 Last Updated 5 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.06 AM

ക്ഷേമനിധി ബോര്‍ഡിലേക്കുള്ള സെസ്‌ പിരിവ്‌ ഊര്‍ജ്‌ജിതപ്പെടുത്തണം

കണ്ണൂര്‍: നിര്‍മ്മാണതൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്കുള്ള സെസ്‌ പിരിവ്‌ ഊര്‍ജ്‌ജിതപ്പെടുത്തിക്കൊണ്ട്‌ ക്ഷേമനിധി ബോര്‍ഡിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കേരള സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന്‌ കണ്ണൂര്‍ ഡിസ്‌ട്രിക്‌ട് കണ്‍സ്‌ട്രക്ഷന്‍ വര്‍ക്കേര്‍സ്‌ യൂണിയന്‍(എഐടിയുസി) സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം സിപിഐ ജില്ല സെക്രട്ടറി അഡ്വ. പി സന്തോഷ്‌കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. യൂണിയന്‍ വൈസ്‌ പ്രസിഡന്റ്‌ കെ രാഘവന്‍ പതാക ഉയര്‍ത്തി. കല്ലേന്‍ ദാമോദരന്‍ സ്വാഗതം പറഞ്ഞു. യൂണിയന്‍ പ്രസിഡന്റ്‌ കെ കരുണാകരന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സി പി മുരളി റിപ്പോര്‍ട്ടും ട്രഷറര്‍ തയ്ില്‍ രായഘവന്‍ വരവ്‌ ചെലവ്‌ കണക്കും അവതരിപ്പിച്ചു.
എഐടിയുസി സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ താവം ബാലകൃഷ്‌ണന്‍, ജില്ല ജനറല്‍ സെക്രട്ടറി സി പി സന്തോഷ്‌കുമാര്‍, വര്‍ക്കിങ്ങ്‌ വിമന്‍സ്‌ ഫോറം ജില്ല സെക്രട്ടറി എന്‍ ഉഷ എന്നിവര്‍ ആശംസ നേര്‍ന്നു. എം ജമീല രക്‌തസാക്ഷി പ്രമേയവും സി ബാലന്‍ അനുശോചനപ്രമേയവും അവതരിപ്പിച്ചു. യൂണിയന്‍ മുന്‍ പ്രസിഡന്റ്‌ സി രവീന്ദ്രന്‍, മഹിളാസംഘം ജില്ല സെക്രട്ടറി കെ എം സപ്‌ന എന്നിവര്‍ പങ്കെടുത്തു. പി സി ജോജി, പി കെ അനില്‍കുമാര്‍ എന്നിവര്‍ മിനുട്‌സ് കമ്മറ്റി അംഗങ്ങളായി പ്രവര്‍ത്തിച്ചു. കെ വി ശ്രീധരന്‍, സി സന്തോഷ്‌, കെ കെ വിചിത്രന്‍, എം ദാസന്‍, കെ പി വര്‍ക്കി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പുതിയ ഭാരവാഹികളായി കെ കരുണാകരന്‍(പ്രസിഡന്റ്‌), സി പി മുരളി(ജനറല്‍ സെക്രട്ടറി), സി ബാലന്‍, കെ രാഘവന്‍, ലക്ഷ്‌മണന്‍ കോക്കാനി, ഒ ഉഷ(വൈസ്‌ പ്രസിഡന്റുമാര്‍), സി ബാലകൃഷ്‌ണന്‍, കല്ലേന്‍ ദാമോദരന്‍, അഡ്വ. പ്രദീപ്‌ പുതുക്കുടി, പി രജനി, എന്‍ പി ജോസഫ്‌, കെ വി ബാലകൃഷ്‌ണന്‍(സെക്രട്ടറിമാര്‍), തയ്യില്‍ രാഘവന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Ads by Google
Advertisement
Tuesday 04 Sep 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW