Friday, September 14, 2018 Last Updated 5 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.06 AM

വടംവലി ചാമ്പ്യന്‍ഷിപ്പ്‌: വിന്നേഴ്‌സും ഡി പോളും ജേതാക്കള്‍

uploads/news/2018/09/245632/4.jpg

കരിമണ്ണൂര്‍: വിന്നേഴ്‌സ്‌ പബ്ലിക്‌ സ്‌കൂളില്‍ നടന്ന ജില്ലാതല വടംവലി ചാമ്പ്യന്‍ഷിപ്പില്‍ വിന്നേഴ്‌സ്‌ പബ്ലിക്‌ സ്‌കൂളും തൊടുപുഴ ഡിപോള്‍ പബ്ലിക്‌ സ്‌കൂളും ഉപ്പുതറ സെന്റ്‌ ഫിലോമിന ഹയര്‍സെക്കന്‍ഡറി സ്‌കൂളും മുതലക്കോടം സേക്രഡ്‌ ഹാര്‍ട്ട്‌ ഹൈസ്‌കൂളും വിവിധ ഇനങ്ങളില്‍ ജേതാക്കളായി.
520 കിലോഗ്രാം വിഭാഗത്തില്‍ വിന്നേഴ്‌സ്‌ പബ്ലിക്‌ സ്‌കൂളാണ്‌ ജേതാക്കള്‍. 460 കിലോഗ്രാം വിഭാഗത്തില്‍ വിന്നേഴ്‌സ്‌ പബ്ലിക്‌ സ്‌കൂളും തൊടുപുഴ ഡിപോള്‍ പബ്ലിക്‌ സ്‌കൂളും ഒന്നും രണ്ടും സ്‌ഥാനങ്ങള്‍ കരസ്‌ഥമാക്കി. 13 വയസില്‍ താഴെയുള്ളവരുടെ 380 കിലോഗ്രാം ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും വിഭാഗത്തില്‍ ഉപ്പുതറ സെന്റ്‌ ഫിലോമിന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കളായി. തൊടുപുഴ ഡിപോള്‍ പബ്ലിക്‌ സ്‌കൂളിനാണ്‌ രണ്ടാംസ്‌ഥാനം.
15 വയസില്‍ താഴെയുള്ളവരുടെ 440 കിലോഗ്രാം വിഭാഗത്തില്‍ ഉപ്പുതറ സെന്റ്‌ ഫിലോമിന ഹയര്‍ സെക്കന്‍ഡറി സ്‌കൂളും കാളിയാര്‍ സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ഒന്നും രണ്ടും സ്‌ഥാനങ്ങള്‍ കരസ്‌ഥമാക്കി. 360 കിലോഗ്രാം 15 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൊടുപുഴ ഡിപോള്‍ പബ്ലിക്‌ സ്‌കൂളും ഉപ്പുതറ സെന്റ്‌ ഫിലോമിന ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ഒന്നും രണ്ടും സ്‌ഥാനങ്ങള്‍ നേടി. 17 വയസില്‍ താഴെയുള്ള 480 കിലോഗ്രാം ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൊടുപുഴ ഡിപോള്‍ സ്‌കൂളാണു ജേതാക്കള്‍. കാളിയാര്‍ സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാമതെത്തി. 17 വയസില്‍ താഴെയുള്ള 400 കിലോഗ്രാം പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വിന്നേഴ്‌സ്‌ സ്‌കൂള്‍ ഒന്നാം സ്‌ഥാനവും മുതലക്കോടം സേക്രഡ്‌ ഹാര്‍ട്ട്‌ സ്‌കൂള്‍ രണ്ടാം സ്‌ഥാനവും നേടി. 500 കിലോഗ്രാം ആണ്‍കുട്ടികളുടെ 17 വയസില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ തൊടുപുഴ ഡിപോള്‍ സ്‌കൂള്‍ ഒന്നാംസ്‌ഥാനവും വിന്നേഴ്‌സ്‌ സ്‌കൂള്‍ രണ്ടാംസ്‌ഥാനവും കരസ്‌ഥമാക്കി. 17 വയസില്‍ താഴെയുള്ള 420 കിലോഗ്രാം വിഭാഗത്തില്‍ മുതലക്കോടം സേക്രഡ്‌ ഹാര്‍ട്ട്‌ സ്‌കൂളിനും വിന്നേഴ്‌സ്‌ സ്‌കൂളിനുമാണ്‌ ഒന്നും രണ്ടും സ്‌ഥാനം. 19 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 540 കിലോഗ്രാം വിഭാഗത്തില്‍ ഡിപോള്‍ സ്‌കൂള്‍ ഒന്നാമതെത്തിയപ്പോള്‍ ഉപ്പുതറ സെന്റ്‌ ഫിലോമിന സ്‌കൂളിനാണു രണ്ടാംസ്‌ഥാനം. 19 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 560 കിലോഗ്രാം വിഭാഗത്തില്‍ വിന്നേഴ്‌സ്‌ പബ്ലിക്‌ സ്‌കൂളും ഡിപോള്‍ പബ്ലിക്‌ സ്‌കൂളും ഒന്നും രണ്ടും സ്‌ഥാനങ്ങളിലെത്തി.
460 കിലോഗ്രാം പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മുതലക്കോടം സേക്രഡ്‌ ഹാര്‍ട്ട്‌ സ്‌കൂള്‍ ജേതാക്കളായപ്പോള്‍ രണ്ടാം സ്‌ഥാനവും ഇതേ സ്‌കൂളിനുതന്നെയാണ്‌. വടംവലി മത്സരം പി.ജെ. ജോസഫ്‌ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. വടംവലി അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്‌ കെ.എം.ജോസഫ്‌ ബിനോയി അധ്യക്ഷത വഹിച്ചു. ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷൈനി അഗസ്‌റ്റിന്‍ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത്‌ മെമ്പര്‍ പി.കെ. ശിവന്‍കുട്ടി, സ്‌കൂള്‍ മാനേജര്‍ എന്‍.പി. വിജയനാഥന്‍, വടംവലി അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ജോണ്‍സണ്‍ ജോസഫ്‌, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലിന്റോ ആന്‍ഡ്രൂസ്‌, പി.ടി.എ. പ്രസിഡന്റ്‌ ടി.കെ.നവാസ്‌, എം.പി.ടി.എ. ചെയര്‍പേഴ്‌സണ്‍ ആശാ ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കരിമണ്ണൂര്‍ എസ്‌.ഐ: ക്ലീറ്റസ്‌ കെ.ജോസഫ്‌ വിജയികള്‍ക്കു ട്രോഫികള്‍ സമ്മാനിച്ചു.

Ads by Google
Advertisement
Tuesday 04 Sep 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW