Tuesday, September 04, 2018 Last Updated 19 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.06 AM

സര്‍ട്ടിഫിക്കറ്റും രേഖകളും നല്‍കല്‍; നടപടി ഊര്‍ജിതം

uploads/news/2018/09/245631/3.jpg

ഇടുക്കി: പ്രകൃതി ക്ഷോഭത്തില്‍ അവശ്യരേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്‌ടപ്പെട്ടവര്‍ക്ക്‌ ലഭ്യമാക്കാനുള്ള നടപടി ജില്ലാഭരണകൂടം വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഊര്‍ജിതമാക്കി.
ഇതിന്റെ ഭാഗമായുള്ള നടപടികള്‍ നികുതി വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡേയുടെ നേതൃത്വത്തില്‍ കലക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ വിവിവിധ വകുപ്പ്‌ തലവന്മാരുടെ യോഗത്തില്‍ അവലോകനം ചെയ്‌തു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ നഷ്‌ടപ്പെട്ട എല്ലാ രേഖകളും ലഭ്യമാക്കാന്‍ ആത്മാര്‍ഥമായ പരിശ്രമം നടത്തണമെന്ന്‌ അദ്ദേഹം ഉദ്യോഗസ്‌ഥരോട്‌ ആവശ്യപ്പെട്ടു. ദുരിത ബാധിത സമയത്ത്‌ ജില്ലാ കലക്‌ടര്‍ കെ.ജീവന്‍ബാബുവിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്‌ഥര്‍ നടത്തിയ കാര്യക്ഷമവും സജീവവുമായ ഇടപെടല്‍ ജില്ലയുടെ പുനര്‍നിര്‍മിതിക്കായി തുടര്‍ന്നും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത്‌ തലത്തില്‍ നടത്തിയ അദാലത്തിലൂടെ ഇതേവരെ 257 അപേക്ഷകള്‍ ലഭിച്ചതായി ജില്ലാ കലക്‌ടര്‍ പറഞ്ഞു. ഇതില്‍ 81 അപേക്ഷകള്‍ വിദ്യാഭ്യാസ രേഖകള്‍ നഷ്‌ടപ്പെട്ടതുമായി ബന്ധപ്പെട്ടും 29 എണ്ണം വാഹനവുമായും 51 എണ്ണം വോട്ടേഴ്‌സ്‌ തിരിച്ചറിയില്‍ കാര്‍ഡുമായും 31 എണ്ണം റേഷന്‍ കാര്‍ഡുമായും രണ്ടെണ്ണം പട്ടയവുമായും ബാക്കി ബാങ്ക്‌ പാസ്‌ ബുക്ക്‌, ഇന്‍ഷുറന്‍സ്‌, പാസ്‌പോര്‍ട്ട്‌ തുടങ്ങിയവയുമായും ബന്ധപ്പെട്ടതാണ്‌. ഇവ നല്‍കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്‌.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പഞ്ചായത്ത്‌ തലത്തില്‍ ഇവ വിതരണം ചെയ്യും. പ്രകൃതി ദുരന്തം നേരിട്ട കുടുംബങ്ങളില്‍നിന്നു രേഖകള്‍ നഷ്‌ടപ്പെട്ടതു സംബന്ധിച്ചു കണക്കെടുക്കും. പഞ്ചായത്ത്‌ തലത്തില്‍ അപേക്ഷകള്‍ സ്വീകരിച്ചു നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കും.
വിദ്യാഭ്യാസ വകുപ്പില്‍നിന്ന്‌ എസ്‌.എസ്‌.എല്‍.സി. ബുക്ക്‌, ഹയര്‍ സെക്കന്‍ഡറി വകുപ്പില്‍ നിന്നു പ്ലസ്‌ ടു സര്‍ട്ടിഫിക്കറ്റ്‌, മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന്‌ ഡ്രൈവിങ്‌ ലൈസന്‍സ്‌, ആര്‍.സി.ബുക്ക്‌, പെര്‍മിറ്റ്‌, ടാക്‌സ്‌ രസീത്‌, റവന്യുവകുപ്പില്‍നിന്ന്‌ വോട്ടേഴ്‌സ്‌ തിരിച്ചറിയില്‍ കാര്‍ഡ്‌, പട്ടയം, കൈവശരേഖ, ആധാര്‍, സപ്ലൈ ഓഫീസില്‍നിന്നു റേഷന്‍ കാര്‍ഡ്‌ തുടങ്ങിയ രേഖകള്‍ വേഗത്തില്‍ നല്‍കാനുള്ള നടപടിക്രമങ്ങളാണു പുരോഗമിക്കുന്നത്‌. ആധാര്‍, പാന്‍കാര്‍ഡ്‌ എന്നിവയുടെ പകര്‍പ്പ്‌ അക്ഷയവഴി ലഭ്യമാക്കും. ഫീസ്‌ ഈടാക്കാതെ ഡൂപ്ലിക്കേറ്റ്‌ പാസ്‌പോര്‍ട്ട്‌ നല്‍കാനുള്ള സ്‌കീം ഇപ്പോള്‍ ലഭ്യമാണ്‌.

ഒകേ്‌ടാബര്‍ 11 വരെ ഇതിനായി അപേക്ഷിക്കാം. പാസ്‌പോര്‍ട്ട്‌ നഷ്‌ടപ്പെട്ടതാണ്‌ എങ്കില്‍ എഫ്‌.ഐ.ആര്‍. ആവശ്യമാണ്‌. വീടുകള്‍ നഷ്‌ടപ്പെട്ടവര്‍ക്ക്‌ അവരുടെ വിവിധ ആവശ്യങ്ങള്‍ക്കായി വിവിധ ഓഫീസുകളില്‍ കയറി ഇറങ്ങേണ്ട സാഹചര്യം ഉഴിവാക്കുമെന്ന്‌ കലക്‌ടര്‍ പറഞ്ഞു.

Ads by Google
Advertisement
Tuesday 04 Sep 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW