Sunday, November 18, 2018 Last Updated 22 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.06 AM

പ്രളയമൊഴിഞ്ഞു; ഹൈറേഞ്ച്‌ കടക്കെണിയിലേക്ക്‌

uploads/news/2018/09/245630/2.jpg

കട്ടപ്പന: പ്രളയമൊഴിഞ്ഞതോടെ മലയോര കര്‍ഷകര്‍ കടക്കെണിയിലേക്കു നീങ്ങുന്നു. വിനോദ സഞ്ചാരമേഖലയും കാര്‍ഷിക മേഖലയും വ്യാപാര മേഖലയും ഒരേപോലെ തകര്‍ന്നതാണ്‌ കര്‍ഷകര്‍ക്ക്‌ വിനയാകുന്നത്‌. കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ 11339.64 ഹെക്‌ടര്‍ സ്‌ഥലത്തെ കൃഷി നശിച്ചതായാണു കണക്ക്‌.
പക്ഷേ, സര്‍ക്കാര്‍ കാര്‍ഷിക വായ്‌പയ്‌ക്കു പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ ഗുണം ജില്ലയിലെ ഭൂരിഭാഗം കര്‍ഷകര്‍ക്കും ലഭിക്കില്ല. കാര്‍ഷികേതര വായ്‌പകളെടുത്ത്‌ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചവരാണു ജില്ലയിലെ അധികം കര്‍ഷകരും.
കൂടുതല്‍ തുക ലഭിക്കുന്ന ബാങ്കുകളില്‍നിന്നും സംഘങ്ങളില്‍നിന്നുമെല്ലാം കര്‍ഷകര്‍ വായ്‌പയെടുക്കാറുണ്ട്‌. ദേശസാല്‍കൃത ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, പ്രാഥമിക സഹകരണ സംഘങ്ങള്‍ തുടങ്ങിയവയില്‍നിന്നും മാത്രമല്ല വട്ടിപ്പലിശക്കാരില്‍ നിന്നുപോലും കര്‍ഷകര്‍ പണം കടം വാങ്ങി കൃഷിക്കും മറ്റ്‌ ആവശ്യങ്ങള്‍ക്കുമായി ചെലവഴിച്ചിട്ടുണ്ട്‌. കാര്‍ഷിക വായ്‌പയ്‌ക്കു മാത്രം മൊറട്ടോറിയം പ്രഖ്യാപിച്ചതു കടക്കെണിയില്‍നിന്നും കരകയറാന്‍ സഹായിക്കില്ലെന്നു കര്‍ഷകര്‍ പറയുന്നു. വിലയിടിവും കാലാവസ്‌ഥാ വ്യതിയാനവും സൃഷ്‌ടിച്ച പ്രതിസന്ധിയില്‍നിന്നു കരകയറും മുമ്പുണ്ടായ പേമാരിയും ഉരുള്‍പൊട്ടലും ഹെക്‌ടര്‍ കണക്കിനു കൃഷി ഇല്ലാതാക്കി.
ഇനിയും പിടിച്ചു നില്‍ക്കാനാവാത്ത സാഹചര്യത്തില്‍ കൃഷി ഉപേക്ഷിക്കാനുള്ള നീക്കവും സജീവമാണ്‌. റബര്‍, വാഴ, കുരുമുളക്‌, ഏലം, ഇഞ്ചി, പച്ചക്കറി കൃഷികള്‍ക്കാണു കനത്തനാശം നേരിട്ടത്‌. ഹൈറേഞ്ച്‌ മേഖലയില്‍ ഏലവും വാഴയും വ്യാപകമായി നശിച്ചു. മഴദിവസങ്ങള്‍ നീണ്ടതോടെ ഏലം വ്യാപകമായി അഴുകിത്തുടങ്ങിയതും കര്‍ഷകര്‍ക്കു തിരിച്ചടിയാണ്‌.
ജില്ലയിലാകെ 61.64 കോടി രൂപയുടെ നഷ്‌ടം കാര്‍ഷിക മേഖലയ്‌ക്കു മാത്രം ഉണ്ടായതായാണു പ്രാഥമിക വിലയിരുത്തല്‍. കാര്‍ഷിക മേഖലയ്‌ക്കു പുറമേ വിനോദ സഞ്ചാര മേഖലയും തൊഴില്‍ മേഖലയും വ്യാപാരമേഖലയും വലിയ മാന്ദ്യത്തിലാണ്‌.
ഈ സാഹചര്യത്തില്‍ വായ്‌പകളുടെ തിരിച്ചടവിന്‌ കാലതാമസം അനുവദിക്കുന്നത്‌ കാര്‍ഷിക കടങ്ങള്‍ക്കു മാത്രമായി ചുരുങ്ങിയാല്‍ മലയോര കര്‍ഷകന്റെ ദൈനംദിന ജീവിതത്തെ അത്‌ പ്രതികൂലമായി ബാധിക്കും.

Ads by Google
Advertisement
Tuesday 04 Sep 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW