Thursday, November 15, 2018 Last Updated 18 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.06 AM

അറക്കുളത്ത്‌ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിക്കും

മൂലമറ്റം: പഞ്ചായത്ത്‌ ലൈസന്‍സ്‌ നല്‍കാത്തതില്‍ പ്രതിഷേധിച്ചു വ്യാപാരികള്‍ വെള്ളിയാഴ്‌ച അറക്കുളം പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറു വരെയാണു ഹര്‍ത്താല്‍. അറക്കുളം പഞ്ചായത്തില്‍ വ്യാപാര ലൈസന്‍സിനു അപേക്ഷിച്ചു കഴിഞ്ഞാല്‍ മാസങ്ങള്‍ കഴിഞ്ഞാലും കൊടുക്കാതിരിക്കുകയും, മുടുന്തന്‍ ന്യായങ്ങള്‍ പറഞ്ഞു ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണു വ്യാപാര ഭവനില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ തീരുമാനമായത്‌. ഹര്‍ത്താലിനുശേഷം ടൗണില്‍ പ്രതിഷേധ യോഗം നടത്തും.
വ്യാപാരികള്‍ക്കു പുറമെ എല്ലാ രാഷ്‌ട്രീയ കക്ഷികളും, വിവിധ സംഘടനകളും ഹര്‍ത്താലില്‍ പങ്കെടുക്കും. ഹര്‍ത്താലില്‍ നിന്ന്‌ വാഹനങ്ങളെയും, മെഡിക്കല്‍ സ്‌റ്റോറുകളെയും ഒഴിവാക്കിയിട്ടുണ്ട്‌വ്യാപാരി വ്യവസായി ഏകോപന സമതി മൂലമറ്റം യുണിറ്റ്‌ പ്രസിഡന്റ്‌ ടോമി വാളികുളം അധ്യക്ഷത വഹിച്ചു. സമതി അംഗങ്ങളായ ജോസഫ്‌ പാറയ്‌ക്കല്‍, ബെന്നി കാദംബരി, ജോയിസ്‌ ജോയി, ജോസ്‌ തേക്കുംകാട്ടില്‍ തുടങ്ങിയവരും, വിവിധ രാഷ്‌ട്രീയ കക്ഷി നേതാക്കളായ കെ.എല്‍. ജോസഫ്‌, കെ.കെ. രാധാകൃഷ്‌ണന്‍, പി.കെ. സോമന്‍, എ.ഡി. മാത്യു, ഡി. രാജീവ്‌ തുടങ്ങിയവരും പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 04 Sep 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW