Friday, September 14, 2018 Last Updated 5 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.06 AM

വീടിനുമുകളില്‍ താമസമുറപ്പിച്ച കുരങ്ങനെ പിടികൂടി

തൊടുപുഴ: വീടിനു മുകളില്‍ താമസമുറപ്പിച്ച കുരങ്ങനെ പിടികൂടി. മങ്ങാട്ടുകവല പടിഞ്ഞാറേ വീട്ടില്‍ ഡോ. റെജി പി.കുര്യന്റെ വീടിന്റെ മുകളില്‍ താമസമുറപ്പിച്ച കുരങ്ങനെയാണു പടികൂടിയത്‌. റെജിയും കുടുംബവും മസ്‌ക്കറ്റിലാണ്‌. അതിനാല്‍ വീട്‌ നോക്കാന്‍ തൊമ്മന്‍കുത്ത്‌ ജോയി എന്നയാളെ എല്‍പ്പിച്ചിരിക്കുയാണ്‌.
കഴിഞ്ഞ 23നാണു വീടിന്റെ മുകളില്‍ കുരങ്ങനെ കണ്ടത്‌. തുടര്‍ന്ന്‌ പോലീസ്‌ സ്‌റ്റേഷനിലും വനം വകുപ്പിനെയും വിവരമറിയിച്ചു. വനം വകുപ്പ്‌ കുരങ്ങനെ പിടികൂടാന്‍ കൂടു സ്‌ഥാപിക്കുകയും ചെയ്‌തു. ഇന്നലെ രാവിലെ കൂട്ടില്‍ വന്നു കയറുകയായിരുന്നു. 12 വയസുവരുന്ന കുരങ്ങാണ്‌. കുളമാവ്‌ വനത്തില്‍ കുരങ്ങനെ തുറന്നു വിട്ടതായി വനം വകുപ്പ്‌ അധികൃതര്‍ പറഞ്ഞു. വീട്ടുവളപ്പില്‍ കൃഷി ചെയ്‌തു വന്നിരുന്ന കപ്പളം, വാഴ, ഏലം മുതലായവ കുരങ്ങന്‍ നശിപ്പിച്ചതായി ജോയി പറഞ്ഞു.

Ads by Google
Advertisement
Tuesday 04 Sep 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW