Friday, November 16, 2018 Last Updated 1 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.06 AM

ഹോര്‍ട്ടികോര്‍പ്‌ വട്ടവടയില്‍നിന്ന്‌ 340 ടണ്‍ പച്ചക്കറി സംഭരിച്ചു

മറയൂര്‍: കാന്തല്ലൂരില്‍നിന്നും ഹോര്‍ട്ടികോര്‍ പച്ചക്കറി സംഭരിച്ചു തുടങ്ങി. കഴിഞ്ഞ ആഴ്‌ചകളിലെ കനത്ത മഴയില്‍ വിളകള്‍ നശിച്ചതിനാല്‍ വിളകള്‍ കുറവാണ്‌. എന്നാല്‍ വട്ടവടയില്‍നിന്നും ഹോര്‍ട്ടികോര്‍പ്‌ 340 ടണ്‍ പച്ചക്കറികള്‍ സംഭരിച്ചു.
മേഖലയില്‍ കൂടുതലായും വിളവിറക്കുകയും ഉണക്കി സൂക്ഷിച്ചിരിക്കുന്നതുമായ വെളുത്തുള്ളി സംഭരിക്കുന്നില്ല. നിലവില്‍ ക്യാരറ്റ്‌, കാബേജ്‌ കിലോയ്‌ക്ക് എട്ടു രൂപയും ഉരുളക്കിഴങ്ങ്‌, ബീന്‍സ്‌ കിലോയ്‌ക്ക് 20 രൂപയ്‌ക്കുമാണു സംഭരിക്കുന്നത്‌. കഴിഞ്ഞ ആഴ്‌ചകളിലെ മഴയില്‍ മറയൂര്‍-മൂന്നാര്‍ റോഡ്‌ തകര്‍ന്ന്‌ ഗതാഗതയോഗ്യമല്ലാതായിരിക്കുന്നതിനാല്‍ ഹോര്‍ട്ടികോര്‍പ്പ്‌ തമിഴ്‌നാട്‌ പൊള്ളാച്ചി- ഗോവിന്ദപുരം വഴി 150 കിലോമീറ്റര്‍ അധികം സഞ്ചരിച്ചാണ്‌ ഉല്‍പ്പന്നങ്ങള്‍ കേരളത്തിലെത്തിക്കുന്നത്‌.
അധികമായെടുക്കുന്ന യാത്രാച്ചെലവും കര്‍ഷകനു ലഭിക്കേണ്ട വിലയില്‍ കുറവു വരുത്തുന്നുണ്ട്‌. വട്ടവടയില്‍ നിന്ന്‌ ഓണത്തോടനുബന്ധിച്ചു പച്ചക്കറി വിളകള്‍ക്കൊപ്പം വെളുത്തുള്ളിയും സംഭരിച്ചിട്ടുണ്ടെന്നും കാന്തല്ലൂരില്‍നിന്നും ഓണച്ചന്തയ്‌ക്കായി വിളകള്‍ സംഭരിക്കാനിരിക്കെ ഗതാഗത സംവിധാനം തടസപ്പെട്ടതും ആശയവിനിമയ മാര്‍ഗങ്ങള്‍ നിലച്ചതിനാലുമാണു കാന്തല്ലൂരില്‍ നിന്ന്‌ ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കാന്‍ കഴിയാതെ വന്നതെന്നും ഇപ്പോള്‍ പച്ചക്കറി സംഭരിച്ച്‌ തുടങ്ങിയിട്ടുണ്ടെന്നും ഹോര്‍ട്ടികോര്‍പ്‌ അധികൃതര്‍ അറിയിച്ചു.

Ads by Google
Advertisement
Tuesday 04 Sep 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW