Thursday, November 15, 2018 Last Updated 14 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.06 AM

ദുരിതബാധിതരെ സഹായിക്കാന്‍ ബസുകളുടെ കാരുണ്യയാത്ര

തൊടുപുഴ: ജില്ലയിലെ ബസുകള്‍ ഇന്നലെ ഓടിയത്‌ കാരുണ്യ വാഹികളായി. പ്രളയദുരിതത്തില്‍ കഷ്‌ടത അനുഭവിക്കുന്നവരെ സഹായിക്കാനാണു ജില്ലയിലെ മൂന്നുറോളം സ്വകാര്യ ബസുകള്‍ ഇന്നലെ ഓടിയത്‌.
ലഭിച്ച മുഴുവന്‍ കളക്ഷനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്‌ക്കു സംഭാവന ചെയ്യും. ബസുകളില്‍ ടിക്കറ്റ്‌ നല്‍കിയില്ല. പകരം ബക്കറ്റുകളില്‍ പണം സ്വീകരിക്കുകയായിരുന്നു. പലരും ടിക്കറ്റ്‌ ചാര്‍ജിനേക്കാള്‍ കൂടുതല്‍ തുക ബക്കറ്റില്‍ നിക്ഷേപിച്ചു. വിദ്യാര്‍ഥികളും കണ്‍സഷന്‍ ചാര്‍ജിനേക്കാള്‍ കൂടുതല്‍ തുകയാണ്‌ നല്‍കിയത്‌.
ഇന്നലെ ലഭിച്ച കളക്ഷനില്‍നിന്ന്‌ ചെലവ്‌ തുക ഒഴിച്ച്‌ മുഴുവന്‍ തുകയും സഹായ നിധിയിലേയ്‌ക്കു കൈമാറും. ചില ജീവനക്കാര്‍ കൂലി വാങ്ങാതെയാണ്‌ ജോലി ചെയ്‌തത്‌. സമാഹരിക്കുന്ന തുട അടുത്ത ദിവസം തന്നെ സഹായനിധിയിലേയ്‌ക്ക്‌ കൈമാറുമെന്ന്‌് ജില്ലാ പ്രൈവറ്റ്‌ ബസ്‌ ഓപ്പറേറ്റഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ തൂഫാന്‍ തോമസ്‌ പറഞ്ഞു.

Ads by Google
Advertisement
Tuesday 04 Sep 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW