Monday, November 19, 2018 Last Updated 51 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.06 AM

ആക്രമണകാരികളായി തെരുവുനായ്‌ക്കള്‍; ഇടവെട്ടിക്കാര്‍ക്കു ഭീഷണി

തൊടുപുഴ: ഇടവെട്ടി പഞ്ചായത്തില്‍ തെരുവുനായ്‌ക്കളുടെ ശല്യം രൂക്ഷമാകുന്നു. പഞ്ചായത്തിലെ പ്രധാന വഴികളിലും ഇടവഴികളിലും രാപകലില്ലാതെ തെരുവു നായ്‌ക്കള്‍ അലഞ്ഞു തിരിഞ്ഞു വഴിയാത്രക്കാരെ ആക്രമിക്കുന്നു. കുട്ടികള്‍ രാവിലെ മദ്രസ പഠനത്തിനു പോകുമ്പോള്‍ മാതാപിതാക്കളും സംരക്ഷണത്തിനായി പോകേണ്ട സ്‌ഥിതിയാണ്‌.
ദിവസവും നിരവധി ആളുകള്‍ ഉപയോഗിക്കുന്ന നടയം ഡിപ്പോ റോഡിലും എം.വി.ഐ.പി. കനാല്‍ റോഡിലും തെരുവുനായ്‌ക്കള്‍ കൂട്ടമായാണു നടക്കുന്നത്‌. അതിനാല്‍ ഈ വഴി സഞ്ചരിക്കുന്ന നൂറുകണക്കിനു വിദ്യാര്‍ഥികള്‍ ഭീതിയിലാണു കടന്നു പോകുന്നത്‌. ഇവിടെ താമസിക്കുന്നവര്‍ക്ക്‌ രാത്രി വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത സ്‌ഥിതിയാണ്‌. വീടിനു വെളിയില്‍ വയ്‌ക്കുന്ന സാധനങ്ങള്‍ നായകള്‍ ഉപയോഗശൂന്യമാക്കുന്നു. കഴിഞ്ഞദിവസം കൂട്ടമായി നടന്ന നായകള്‍ ബൈക്ക്‌ യാത്രക്കാരെ ആക്രമിച്ചിരുന്നു. ഡിപ്പോ വനത്തില്‍ വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നതാണ്‌ നായ്‌ക്കളുടെ ശല്യം രൂക്ഷമാകാന്‍ കാരണമെന്നു നാട്ടുകാര്‍ പറഞ്ഞു.
അറവുശാലകളിലെയും കോഴിക്കടകളിലെയും മാലിന്യങ്ങള്‍ റോഡരികില്‍ തള്ളുന്നത്‌ നായ്‌ക്കളുടെ ശല്യം കൂടാന്‍ കാരണമാകുന്നുണ്ട്‌. പഞ്ചായത്ത്‌ ഓഫീസിനു സമീപം തെരുവു നായ്‌ക്കള്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു വിലസുമ്പോഴും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല.
ശല്യം ഒഴിവാക്കാന്‍ പ്രത്യേക ഫണ്ടും പദ്ധതികളും ഉണ്ടെന്നിരിക്കെ പഞ്ചായത്തു വേണ്ട രീതിയില്‍ ഫണ്ട്‌ വിനിയോഗിക്കുന്നില്ലെന്ന ആക്ഷേപം നാട്ടുകാര്‍ക്കുണ്ട്‌. അറവുമാലിന്യം കൊണ്ടുവന്നു നിക്ഷേപിക്കുന്നവര്‍ക്കെതിരേ വനംവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ നടപടിയെടുക്കാത്തതും പ്രതിഷേധങ്ങള്‍ക്കിടയാക്കുന്നു. തെരുവുനായ്‌ക്കളുടെ ശല്യം കുറയ്‌ക്കാനും അനധികൃതമായി അറവു മാലിന്യം വനത്തില്‍ തള്ളുന്നവര്‍ക്കുമെതിരേ നടപടികള്‍ എടുത്തില്ലെങ്കില്‍ ശക്‌തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന്‌ നാട്ടുകാര്‍ പറഞ്ഞു.

Ads by Google
Advertisement
Tuesday 04 Sep 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW