Wednesday, September 26, 2018 Last Updated 9 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.05 AM

ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തില്‍ 33 യുവതീ-യുവാക്കള്‍ക്കു മാംഗല്യം

uploads/news/2018/09/245623/4.jpg

ഓച്ചിറ: ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തില്‍ 33 യുവതീ-യുവാക്കള്‍ വിവാഹിതരായി. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള യുവതീ-യുവാക്കളാണു ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തില്‍ നടന്ന സമൂഹ വിവാഹത്തില്‍ പങ്കാളികളായത്‌. സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍ സമൂഹവിവാഹം ഉദ്‌ഘാടനം ചെയ്‌തു.
ക്ഷേത്രങ്ങള്‍ മതകേന്ദ്രങ്ങളായല്ല, മറിച്ച്‌ ദൈവീക മൂല്യങ്ങള്‍ നിറഞ്ഞ കേന്ദ്രങ്ങളായാണ്‌ മാറേണ്ടതെന്ന്‌ അദ്ദേഹം പറഞ്ഞു. പതിനായിരത്തോളം പേര്‍ ചടങ്ങിന്‌ സാക്ഷ്യം വഹിച്ചു. വിവാഹ ധനസഹായമായി രണ്ടു ലക്ഷം രൂപ വീതവും താലിയും വിവാഹ വസ്‌ത്രങ്ങളും ക്ഷേത്ര ഭരണസമിതിയാണ്‌ നല്‍കിയത്‌. ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക്‌ വിപുലമായ സദ്യയും ഒരുക്കി.
പ്രഫ.എ.ശ്രീധരന്‍പിള്ള അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, എം.എല്‍.എമാരായ യു.പ്രതിഭ, ആര്‍.രാജേഷ്‌, കോവൂര്‍ കുഞ്ഞുമോന്‍, കൊല്ലം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.രാധാമണി, കായംകുളം നഗരസഭാ ചെയര്‍മാന്‍ എന്‍.ശിവദാസന്‍ എന്നിവര്‍ വധൂവരന്മാര്‍ക്ക്‌ ആശംസകള്‍ നേര്‍ന്നു. വിവാഹ ധനസഹായം ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ കൈമാറി. പി.ജി.ശശികുമാരവര്‍മ, ജയദേവവര്‍മ പാര്‍വതി എന്നിവര്‍ വധൂവരന്മാരെ അനുഗ്രഹിച്ചു.
നിര്‍മാതാവ്‌ ഭാവചിത്ര ജയകുമാര്‍, നടന്‍ ദിനേശ്‌പണിക്കര്‍, നടി രൂപശ്രീ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു. കെ.ഗോപിനാഥന്‍, എം.സി.അനില്‍കുമാര്‍, ആര്‍.ഡി.പത്മകുമാര്‍, എ.മജീദ്‌, അയ്യാണിക്കല്‍ മജീദ്‌, അനില്‍.എസ്‌ കല്ലേലിഭാഗം, ഇളമ്പടത്ത്‌ രാധാകൃഷ്‌ണന്‍, കളരിക്കല്‍ ജയപ്രകാശ്‌, ആര്‍.ബിമല്‍ഡാനി തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Tuesday 04 Sep 2018 12.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW