Thursday, November 15, 2018 Last Updated 7 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.05 AM

പ്രളയവും തോറ്റു, ഈ വിദ്യാര്‍ഥികളുടെ ചങ്കുറപ്പിനു മുന്നില്‍

uploads/news/2018/09/245621/2.jpg

കൈനകരി: കുട്ടനാട്ടുകാര്‍ക്ക്‌ ഇത്തവണത്തെ വെള്ളപ്പൊക്കം അവരുടെ പ്രതീക്ഷയ്‌ക്കുമപ്പുറമായിരുന്നു. പ്രളയം അവസാനിച്ചു ദിവസങ്ങളായെങ്കിലും വീടുകളിലേക്ക്‌ മടങ്ങിപ്പോകാന്‍ പലര്‍ക്കുമായിട്ടില്ല.
വിദ്യാര്‍ഥികളുടെ കാര്യമാണ്‌ ഏറെ ദുഷ്‌കരം. പഠനം മുടങ്ങിയിട്ട്‌ മാസങ്ങളായി. എന്നാല്‍ ഇതൊന്നും വകവയ്‌ക്കാതെ പ്രളയത്തെ വെല്ലുവിളിച്ച്‌ പഠിക്കുകയാണു കൈനകരിയിലെ വിദ്യാര്‍ഥികള്‍.
പാടശേഖരത്തില്‍ മട വീണതു മൂലം കഴിഞ്ഞ ഒന്നര മാസമായി വെള്ളത്തിനടിയിലായ കൈനകരി കുട്ടമംഗലം എസ്‌.എന്‍.ഡി.പി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണു ക്ലാസ്‌ മുടങ്ങാതിരിക്കാന്‍ താല്‍ക്കാലികമായി ഉയര്‍ന്ന കെട്ടിടത്തില്‍ ക്ലാസുകള്‍ സജ്‌ജീകരിച്ചിരിക്കുന്നത്‌.
സ്‌കൂള്‍ മാനേജ്‌മന്റ്‌, അധ്യാപകര്‍, പി.ടി.എ. എന്നിവരുടെ സംയുക്‌താഭിമുഖ്യത്തിലാണ്‌ ഈ താല്‍ക്കാലിക പഠനം.കൈനകരി നോര്‍ത്ത്‌ വലിയതുരുത്ത്‌ പാടശേഖരത്തിനു സമീപമാണു സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്‌. സ്‌കൂളിലെ ഓഫീസ്‌ മുറി, കമ്പ്യൂട്ടര്‍ ലാബ്‌, സയന്‍സ്‌ ലാബ്‌, ക്ലാസ്‌ റൂമുകള്‍ തുടങ്ങി എല്ലായിടത്തും അരയോളം വെള്ളം കയറിയിരുന്നു.
പത്താം ക്ലാസ്‌ വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകളാണു താല്‍ക്കാലികമായി സജ്‌ജീകരിച്ചിരിക്കുന്ന ഉയര്‍ന്ന കെട്ടിടത്തില്‍ പുരോഗമിക്കുന്നത്‌.
വീടുകളില്‍ വെള്ളം ഇറങ്ങാത്തതിനാല്‍ ക്യാമ്പുകളില്‍ നിന്നാണു കുട്ടികള്‍ ഈ താല്‍ക്കാലിക കേന്ദ്രത്തിലേക്കു പഠനത്തിനായി എത്തുന്നതെന്നു സ്‌കൂളിലെ പ്രധാന അധ്യാപകന്‍ രഞ്‌ജിത്‌ ബാബു പറഞ്ഞു. കുട്ടനാട്ടിലെ മറ്റെല്ലാ സ്‌കൂളുകളിലും ഇന്നലെ ക്‌ളാസുകള്‍ പുനരാരംഭിച്ചു.

Ads by Google
Advertisement
Tuesday 04 Sep 2018 12.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW