Friday, April 19, 2019 Last Updated 35 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.05 AM

കുട്ടനാട്ടില്‍ കോണ്‍ഗ്രസിന്റെ ശുചിത്വയജ്‌ഞം

uploads/news/2018/09/245620/1.jpg

കുട്ടനാട്‌: മഹാപ്രളയം അവശേഷിപ്പിച്ച കുട്ടനാട്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കെ.പി.സി.സിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌ നേതാക്കളും പ്രവര്‍ത്തകരും കൈകോര്‍ത്തു. കെ.പി.സി.സി പ്രസിഡന്റ്‌ എം.എം. ഹസന്‍, ഡി.സി.സി. പ്രസിഡന്റ്‌ എം. ലിജു എന്നിവര്‍ വീയപുരത്തും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പ്രളയക്കെടുതി ഇനിയും ഒഴിയാത്ത കൈനകരിയിലും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാവാലത്തും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.
എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നെടുമുടിയിലും കൊടിക്കുന്നില്‍ സുരേഷ്‌ എം.പി, ബെന്നി ബഹനനാന്‍ എന്നിവര്‍ പുളിങ്കുന്നിലും കൊല്ലം ഡി. സി.സി. പ്രസിഡന്റ്‌ ബിന്ദുകൃഷ്‌ണ നീലംപേരൂരിലും തിരുവനന്തപുരം ഡി.സി.സി. പ്രസിഡന്റ്‌ നെയ്യാറ്റിന്‍കര സനല്‍ തലവടിയിലുമാണു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത്‌.
അഞ്ചുജില്ലകളില്‍ നിന്നെത്തിയ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ വിവിധ പഞ്ചായത്തുകളിലായി വിന്യസിച്ചായിരുന്നു ശുചീകരണം. മേല്‍പ്പാടത്തെ മാടന്‍കുന്ന്‌ ക്ഷേത്രത്തില്‍നിന്നാണ്‌ കെ.പി.സി.സി. പ്രസിഡന്റ്‌ ശുചീകരണം ആരംഭിച്ചത്‌. നിരവധി കിണറുകളും പൊതു കിണറുകളും ഡി.സി.സി. പ്രസിഡന്റ്‌ എം. ലിജുവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ഡി.സി.സി. പ്രസിഡന്റ്‌ നെയ്യാറ്റിന്‍കര സനല്‍, ബി. ബാബുപ്രസാദ്‌, ഇ. സമീര്‍ തുടങ്ങിയ ഭാരവാഹികളും മറ്റു നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.
കൈനകരി പഞ്ചായത്തിലെ കുട്ടമംഗലം മൂലയില്‍ കുമാരുവിന്റെ വീട്‌ ശുചീകരണം ചെയ്‌താണു പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചത്‌.
പിന്നീട്‌ സമീപത്തെ നിരവധി വീടുകളും കടമുറികളും ശുചീകരിക്കുന്നതിന്‌ ചെന്നിത്തല നേതൃത്വം നല്‍കി. കെ.പി.സി.സി. ട്രഷറര്‍ ജോണ്‍സണ്‍ ഏബ്രാഹം, മുന്‍ എം.എല്‍.എമാരായ എ.എ. ഷുക്കൂര്‍, ഡി.സുഗതന്‍, കെ.കെ. ഷാജു തുടങ്ങിയവരും വിവിധ ഭാഗങ്ങളിലായി ശുചീകരണത്തിനു നേതൃത്വം നല്‍കി.
നെടുമുടിയില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകസമിതി അംഗം കെ.സി. വേണുഗോപാലിന്റെയും കൊടിക്കുന്നില്‍ സുരേഷ്‌ എം.പിയുടെയും നേതൃത്വത്തില്‍ നെടുമുടി സര്‍വീസ്‌ സഹകരണ ബാങ്കിന്റെ കൊട്ടാരം ശാഖയില്‍ സൂക്ഷിച്ചിരുന്ന അരി ഉള്‍പ്പടെയുള്ള നശിച്ചു പോയ ഭക്ഷ്യവസ്‌തുക്കള്‍ നീക്കം ചെയ്‌ത്‌ സൊസൈറ്റി കെട്ടിടം ശുചീകരിച്ചു.
കെ.സി. വേണുഗോപാല്‍ ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ തോമസ്‌ ജോസഫിനോട്‌ ആവശ്യപ്പെട്ടതനുസരിച്ചു ചീഞ്ഞ അരി നഗരസഭാ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക്‌ മാറ്റി. കെ.സി. വേണുഗോപാല്‍ എം.പിയുടെ അഭ്യര്‍ഥന പ്രകാരം കര്‍ണാടകയില്‍ നിന്നും എത്തിയ അന്‍പത്‌ വിദഗ്‌ധ തൊഴിലാളികളുടെ സഹായത്തോടെ നിരവധി വീടുകള്‍ പ്ലംബിങ്‌, ഇലക്‌ട്രിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കി.
ബെന്നി ബഹനാന്റെ നേതൃത്വത്തില്‍ എത്തിയ സംഘം പുളിങ്കുന്ന്‌ പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനൊപ്പം കിണറുകളും പൊതുകുളങ്ങളും ആരാധനാലയങ്ങളുടെ കിണറുകളും കുളങ്ങളും വൃത്തിയാക്കി.
കൊടിക്കുന്നില്‍ സുരേഷ്‌ എം.പി. നെടുമുടി, കാവാലം, പുളീംകുന്ന്‌, നീലംപേരൂര്‍,തലവടി,തുടങ്ങിയ പഞ്ചായത്തുകളില്‍ ശുചീകരണ പ്രവര്‍ത്തങ്ങളില്‍ പങ്കാളിയായി. വിവിധ പഞ്ചായത്തുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഷാനിമോള്‍ ഉസ്‌മാന്‍, സി.ആര്‍. ജയപ്രകാശ്‌, ബി. ബാബുപ്രസാദ്‌, ജോണ്‍സണ്‍ ഏബ്രഹാം, എ.എ. ഷുക്കൂര്‍, മാന്നാര്‍ അബ്‌ദുള്‍ ലത്തീഫ്‌, കെ.പി. ശ്രീകുമാര്‍, ത്രിവിക്രമന്‍ തമ്പി, അബ്‌ദുള്‍ ഗഫൂര്‍ ഹാജി, ഡി.സുഗതന്‍, ഇ.സമീര്‍, കോശി. എം. കോശി, കെ.കെ. ഷാജു, എം. എന്‍.ചന്ദ്രപ്രകാശ്‌, അലക്‌സ്‌ മാത്യു, അനില്‍ ബോസ്‌, കെ ഗോപകുമാര്‍, പി.ടി.സ്‌കറിയ, പ്രതാപന്‍ പറവേലി, ജെ. ടി.റാംസെ, പ്രമോദ്‌ ചന്ദ്രന്‍, രമണി. എസ്‌. ഭാനു, ജോസഫ്‌ ചെക്കോടന്‍, വി.കെ സേവ്യര്‍, റ്റിജിന്‍ ജോസഫ്‌, സജി ജോസഫ്‌, മധു സി. കൊളങ്ങര, വിജയകുമാര്‍, പി.ബി. രഘു, ലാലിച്ചന്‍ പള്ളിവാതുക്കല്‍, ബിജു പാലത്തിങ്കല്‍, സൈജേഷ്‌, റോബര്‍ട്ട്‌ ജോണ്‍സണ്‍, എം.എം.ജോസഫ്‌, ജോഷി കൊല്ലാറ, വി.ജെ സക്കറിയ എന്നിവര്‍ നേതൃത്വം നല്‍കി

Ads by Google
Advertisement
Tuesday 04 Sep 2018 12.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW