Sunday, November 18, 2018 Last Updated 20 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.05 AM

ദേശീയ ദുരന്ത നിവാരണ സംഘാംഗത്തിന്‌ സ്വീകരണം

കായംകുളം: മഹാപ്രളയത്തില്‍ വിദൂരതയിലിരുന്ന്‌ ആയിരങ്ങള്‍ക്കു രക്ഷ നല്‍കിയ ശ്രീജിത്ത്‌ ശ്രീക്കുട്ടനു ജന്മനാട്ടില്‍ സ്വീകരണം. പ്രളയദുരന്തത്തില്‍പ്പെട്ട അനേകരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രീജിത്ത്‌ പ്രവര്‍ത്തിച്ചതു സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു. ലോകത്തിന്റെ പലഭാഗത്ത്‌ നിന്ന്‌ ലഭിച്ച സന്ദേശങ്ങള്‍ കൃത്യമായി തന്റെ ടീം അംഗങ്ങള്‍ക്ക്‌ എത്തിച്ചായിരുന്നു ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ദേശീയ ദുരന്ത നിവാരണ സേനാംഗമായ ഇദ്ദേഹം ഡല്‍ഹിയിലെ എന്‍.ഡി.ആര്‍.എഫ്‌. എട്ടാം ബറ്റാലിയന്‍ കേന്ദ്രത്തിലിരുന്നാണു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്‌.
കഴിഞ്ഞ 17 ന്‌ കേരളത്തിലേക്കു തിരിച്ച 210 അംഗ സംഘത്തിന്‌ മലയാളം അറിയാത്തതിനാല്‍ ഭാഷയുടെ പ്രശ്‌നം രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കാമെന്ന്‌ മനസിലായ ശ്രീജിത്ത്‌ അന്ന്‌ ഉച്ചയ്‌ക്ക്‌ ഫെയ്‌സ്‌ബുക്കില്‍ വീഡിയോ പോസ്‌റ്റ്‌ ചെയ്‌തു. ആളുകള്‍ കുടുങ്ങിക്കിടക്കുന്ന സ്‌ഥലവും മറ്റു വിവരങ്ങളും സഹപ്രവര്‍ത്തകര്‍ക്ക്‌ വ്യക്‌തമാകാന്‍ പ്രയാസമുണ്ടാകുമെന്നതിനാല്‍ തന്റെ നമ്പരിലേക്കു ബന്ധപ്പെടാമെന്നും കുടുങ്ങിക്കിടക്കുന്നവരുടെ വിവരം യഥാസമയംഎന്‍.ഡി.ആര്‍.എഫ്‌. സംഘത്തെ അറിയിക്കുമെന്നുമുള്ള ശ്രീജിത്തിന്റെ വീഡിയോ വൈറലായി. ആയിരക്കണക്കിന്‌ സന്ദേശങ്ങളാണു ശ്രീജിത്തിലൂടെ ദുരന്ത നിവാരണ സംഘത്തിലേക്ക്‌ എത്തിയത്‌. ഇതോടെ നിരവധിപ്പേരെ രക്ഷപെടുത്താന്‍ കഴിഞ്ഞു.
എട്ടാം ബറ്റാലിയന്‍ മേധാവി കമാന്‍ഡന്റ്‌ പി.കെ. ശ്രീവാസ്‌തവയുടെ പഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസറായ ശ്രീജിത്ത്‌ കായംകുളംദേശത്തിനകം ശ്രീഭവനം(മെഴുവാനമഠം) വീട്ടില്‍ വി. ഓമനക്കുട്ടന്റെയും കൃഷ്‌ണപുരം പഞ്ചായത്ത്‌ ഒന്നാം വാര്‍ഡംഗംശ്രീദേവിഓമനക്കുട്ടന്റെയും മകനാണ്‌. കുറ്റിത്തെരുവില്‍ നല്‍കിയ സ്വീകരണത്തിന്‌ കൃഷ്‌ണപുരം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബി. വിജയമ്മ, വൈസ്‌ പ്രസിഡന്റ്‌ റഫീക്ക്‌, സി.പി.എം പുള്ളിക്കണക്ക്‌ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അജയന്‍ അമ്മാസ്‌, പ്രാണേഷ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Tuesday 04 Sep 2018 12.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW