Friday, November 16, 2018 Last Updated 50 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.05 AM

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: അവലോകനയോഗം നടത്തി

ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ പരമാവധി തുക സ്വരൂപിക്കാന്‍ എല്ലാ ജില്ലാതല മേധാവികളും ഡിപ്പാര്‍ട്ട്‌മെന്റ്‌ തലത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നു ജില്ലാ കലക്‌ടര്‍ എസ്‌.സുഹാസ്‌ പറഞ്ഞു.
ആരില്‍നിന്നും നിര്‍ബന്ധപൂര്‍വം പണം വാങ്ങരുത്‌. സന്മനസുള്ളവര്‍ ധാരാളമായി സംഭാവനയ്‌ക്കു തയാറാകുന്നുണ്ട്‌. ജില്ലാ കലക്‌ടറുടെ അധ്യക്ഷതയില്‍ കലക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേര്‍ന്ന വകുപ്പ്‌ തല ഉദ്യോഗസ്‌ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ ജില്ലാതല വകുപ്പ്‌ മേധാവികളായ 56 പേര്‍ പങ്കെടുത്തു. ഓരോ വകുപ്പുതലവന്‍മാരും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മൂന്നുദിവസത്തെ ശമ്പളത്തിനു പുറമേ കൂടുതല്‍ തുക സാധ്യമായ മറ്റ്‌ മാര്‍ഗങ്ങളിലൂടെ കണ്ടെത്തണമെന്നും അതു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ അടച്ച്‌ നവകേരള സൃഷ്‌ടിയില്‍ പങ്കു ചേരണമെന്നും ജില്ലാ കലക്‌ടര്‍ നിര്‍ദേശിച്ചു.
ജില്ലാ ഭരണകൂടം ഇതിനായി പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും.
പോലീസ്‌ വകുപ്പ്‌ ജീവനക്കാരില്‍നിന്നും 90 ലക്ഷം രൂപ സ്വരൂപിച്ചിട്ടുണ്ടെന്ന്‌ അറിയിച്ചു. ഇതു കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെപ്പറ്റി കൂടുതല്‍ പ്രചാരണം ജനങ്ങള്‍ക്കിടയില്‍ നടത്തണം.
പഞ്ചായത്തിന്റെ കീഴിലുള്ള സ്‌ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവരില്‍ നിന്നും തയാറുള്ളവരില്‍ നിന്ന്‌് ഫണ്ട്‌ സ്വരൂപിക്കാന്‍ ശ്രമിക്കണം. 35 പഞ്ചായത്തുകളുടെ തനത്‌ ഫണ്ട്‌ സി.എം.ഡി.ആര്‍.എഫിലേക്കു സംഭാവനയായി ലഭിക്കാന്‍ സാധ്യതയുള്ളതായി ജില്ലാ പ്‌ളാനിങ്‌ ഓഫീസര്‍ അറിയിച്ചു.
ശുചിത്വമിഷന്‍കാര്‍ ശേഖരിക്കുന്ന പ്‌ളാസ്‌റ്റിക്‌ മാലിന്യം വിറ്റ്‌ കിട്ടുന്ന തുക നിധിയിലേക്കു ലഭ്യാക്കാന്‍ കഴിയുമെന്ന്‌ ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പറഞ്ഞു.
വിവിധ വകുപ്പുകള്‍ യോഗം കൂടി ഇതിന്റെ പുരോഗതി അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

Ads by Google
Advertisement
Tuesday 04 Sep 2018 12.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW