Wednesday, November 21, 2018 Last Updated 3 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.05 AM

കടത്തിണ്ണകളില്‍ ഉറങ്ങുന്ന യാചകരെ ആക്രമിച്ചു പണം തട്ടുന്ന സംഘം സജീവം

മാവേലിക്കര: നഗരത്തിലും പരിസരത്തും ഭിക്ഷ യാചിച്ചശേഷം കടത്തിണ്ണകളില്‍ ഉറങ്ങുന്ന യാചകരെ ആക്രമിച്ചു പണം തട്ടുന്ന സംഘം സജീവമാകുന്നു.
മിച്ചല്‍ ജങ്‌ഷനിലും പരിസര പ്രദേശത്തുമാണ്‌ ഇത്തരത്തില്‍ യാചകരെ ആക്രമിച്ച്‌ പണം തട്ടിയെടുക്കുന്നത്‌.
കഴിഞ്ഞദിവസം രാത്രി മിച്ചല്‍ ജങ്‌ഷന്‌ സമീപത്തെ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്നവരെ ആക്രമിച്ച്‌ 1,500 രൂപ അപഹരിച്ചു. രാത്രി 11 നും പുലര്‍ച്ചെ രണ്ടിനും ഇടയിലാണ്‌ ഇത്തരത്തില്‍ ആക്രമണം നടക്കുന്നത്‌. നഗരമധ്യത്തില്‍ തന്നെ ക്രിമിനല്‍ പശ്‌ചാത്തലമുള്ള ചിലരാണ്‌ ഇതിനു പിന്നിലുള്ളതെന്ന്‌ സംശയിക്കുന്നതായി പോലീസ്‌ പറഞ്ഞു.
എന്നാല്‍ കുറ്റക്കാരെ കണ്ടെത്തുന്നതില്‍ പോലീസിന്റെ ഭാഗത്ത്‌ ഗുരുതര വീഴ്‌ചയുള്ളതായും ആക്ഷേപമുണ്ട്‌. രാത്രികാല പോലീസ്‌ പട്രോളിങ്‌ ശക്‌തമല്ലാത്തതും ക്രിമിനല്‍ സംഘങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു.

Ads by Google
Advertisement
Tuesday 04 Sep 2018 12.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW