Saturday, April 20, 2019 Last Updated 17 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.05 AM

രേഖകള്‍ അടങ്ങിയ പെട്ടി ഉടമസ്‌ഥന്‌ നല്‍കി ദമ്പതികള്‍

മാന്നാര്‍: റോഡരികില്‍നിന്നും കിട്ടിയ പെട്ടി ഉടമസ്‌ഥനു തിരികെ നല്‍കി ദമ്പതികള്‍. തിരുവല്ല കുറ്റപ്പുഴ തുകലശേരി പഴവേലില്‍ പടിഞ്ഞാറേതില്‍ ജോസഫ്‌ജോണ്‍(55), ഭാര്യ സാലമ്മജോസഫ്‌(44) എന്നിവരാണു റോഡരികില്‍നിന്നും കിട്ടിയ പെട്ടി ഉടമസ്‌ഥനായ ബുധനൂര്‍ എണ്ണയ്‌ക്കാട്‌ വര്‍ണ്ണയേത്ത്‌ വീട്ടില്‍ ജയപ്രകാശി(39)ന്‌ തിരികെ നല്‍കിയത്‌.
പാസ്‌പോര്‍ട്ട്‌, എയര്‍ ടിക്കറ്റ്‌, ആധാരം, എസ്‌.എസ്‌.എല്‍.സി ബുക്ക്‌, ആധാര്‍, വിവിധ പാസ്‌ ബുക്കുകള്‍, എല്‍.ഐ.സി രേഖകളും വിദേശ വസ്‌ത്രങ്ങളും അടങ്ങിയ പെട്ടി ഇന്നലെ തിരുവല്ല മത്സ്യമാര്‍ക്കറ്റിന്‌ സമീപത്തുള്ള റോഡരികില്‍ നിന്നാണ്‌ ലഭിച്ചത്‌. രേഖകളില്‍ കണ്ട മേല്‍വിലാസം മനസിലാക്കി പെട്ടി മാന്നാര്‍ പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. പോലീസ്‌ ജയപ്രകാശിനെ വിളിച്ചുവരുത്തി പെട്ടി കൈമാറി.

Advertisement
Tuesday 04 Sep 2018 12.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW